Followers

Tuesday, May 25, 2010

കഴുതയും ഫലിതവും

ഞാന്‍ ഒരു മൃഗശാലയില്‍ ചെന്നു. അപ്പോള്‍ എല്ലാ മൃഗങ്ങളും ചിരിയ്ക്കുകയായിരുനു; എന്നാല്‍ കഴുത എന്തോ കാര്യമായി ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ആഴ്ചയും ഞാന്‍ അതേ മൃഗശാലയിലെത്തി. അപ്പോള്‍ എല്ലാ മൃഗങ്ങളും ഓരോരോ ജോലികളിലായിരുന്നു; അതേസമയം കഴുത പൊട്ടിച്ചിരിക്കുകയായിരുന്നു.
കഴുതയുടെ തൊട്ടടുത്ത കൂട്ടിലുണ്ടായിരുന്ന കുതിരയോട് രണ്ടു തവണയും കണ്ട കാര്യത്തെ സംബന്ധിച്ച് ഞാന്‍  അന്വേഷിച്ചു.
കുതിര പറഞ്ഞു: കഴിഞ്ഞ ആഴ്ച കുറുക്കന്‍ ഒരു തമാശ പറഞ്ഞിരുന്നു. അത് കേട്ടാണ്‌ ഞങ്ങളെല്ലാം അന്ന് ചിരിച്ചത്. കഴുതയ്ക്ക് അത് ഇന്നാണ്‌ മനസ്സിലായത്; അതാണ്‌ അവന്‍ ഇപ്പോള്‍ ചിരിക്കുന്നത്‌.