Followers

Tuesday, September 27, 2011

Five Star Hotel



Jumail Palakkat writes:

Why One Should Never Visit a Five Star Hotel...

 
Question: What would you like to have... Fruit juice, Soda, Tea, Chocolate, Milo, or Coffee?

Answer: Tea please.

Question: Ceylon tea, Herbal tea, Bush tea, Honey bush tea, Ice tea or green tea?

Answer: Ceylon tea.

Question: How would you like it? Black or white?

Answer: White

Question: Milk, Whitener, or Condensed milk?

Answer: With milk.

Question: Goat milk, Camel milk or cow milk

Answer: With cow milk please.

Question: Milk from Freeze land cow or Afrikaner cow?

Answer: Um, I'll take it black.
 

Question: Would you like it with sweetener, sugar or honey?

Answer: With sugar.

Question: Beet sugar or cane sugar?

Answer: Cane sugar.

Question: White, brown or yellow sugar?

Answer: Forget about tea just give me a glass of water instead.

Question: Mineral water or still water?

Answer: Mineral water.

Question: Flavored or non-flavored?

Answer: I'll rather die of thirst!!!

Sunday, July 3, 2011

എന്നൊടാ കളി



രാമന്‍ പിള്ളയുടെ വീട്ടിലെ ജോലിക്കാരന്‍ ആണ് ധോപ്പു. വെറും മരമണ്ടന്‍ (ക്ഷമിക്കണം). 
ഒരു ദിവസം പിള്ളയുടെ ഭാര്യ ധോപ്പുവിനോട് പറഞ്ഞു: "എടാ ധോപ്പു തോട്ടിയും കനോട് പോയി ഒരു തേങ്ങ ഇട്ടോണ്ട് വാ" 
ധോപ്പു തൊട്ടിയില്‍ കത്തി വച്ച് കെട്ടി തേങ്ങ കുലയോട് ചേര്‍ത്ത് ഒറ്റവലി 'ശ്ഹൂപ്' കത്തി തേങ്ങ കുലയില്‍ ഉടക്കി നിന്നു. കയ്യില്‍ കത്തി ഇല്ലാത്ത തോട്ടി മാത്രം. ഉടനെ തോപ്പുവിന്റെ മനസ്സില്‍ ഒരു ട്യൂബ് ലൈറ്റ് തെളിഞ്ഞു. "ഹും" ധോപ്പു വളരെ പ്രയാസ പെട്ട് തെങ്ങില്‍ വലിഞ്ഞു കയറി കത്തിയെടുത്തു താഴെയിറങ്ങി. വീണ്ടും കത്തി തൊട്ടിയില്‍ വച്ച് കെട്ടി തേങ്ങ യിടന്‍ തുടങ്ങിയപ്പോള്‍ ആരോടിന്നില്ലാതെ പറഞ്ഞു: ഹും എന്നൊടാ കളി
By Joe Saju

സാരി


ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്ന രണ്ടു പോങ്ങച്ചകാരികള്‍ പൊങ്ങച്ചം പറയുകയായിരുന്നു. എന്റെ ഭര്‍ത്താവിന്റെ മുടി കറുപ്പ് നിറം ആണ്. അത് കൊണ്ടാണ് ഞാന്‍ കറുത്ത സാരി എടുത്തിരിക്കുന്നത് . രണ്ടാമത്തവള്‍ : എന്റെ ഭര്‍ത്താവിന്റെ മുടി എല്ലാം വെളുപ്പാന് അത് കൊണ്ടാണ് ഞാന്‍ വെളുത്ത സാരി ഉടുത്തിരിക്കുന്നത്.
ഇത് കേട്ടിരുന്ന ഒരാളുടെ ആത്മഗതം: ഈശ്വരാ ഇവരുടെ ഭാര്താകന്മാര്‍ക്ക് കഷണ്ടി വരാത്തത് ഭാഗ്യം

മുരിങ്ങ


രണ്ടു സ്നേഹിതകള്‍ തമ്മില്‍ കണ്ടു മുട്ടി.
ഒരുവള്‍: എടീ നിന്റെ ഭര്‍ത്താവ് മരണപ്പെട്ടത് ഞാന്‍ ഇയ്യിടെയാണ് അറിഞ്ഞത് . എന്തായിരുന്നു അദ്ദേഹത്തിന് അസുഖം?
രണ്ടാമത്തവള്‍ : ഹേ അസുഖമൊന്നും ഉണ്ടായിരുന്നില്ലെടി... കുറച്ചു ദിവസമായി മുരിങ്ങാ തോരന്‍ ക്ഴിക്കനെമെന്നു വല്ലാത്ത ആഗ്രഹം . അത് കൊണ്ട് അന്ന് രാവിലെ അദ്ദേഹത്തെ വീടിനടുത്തുള്ള മുരിങ്ങ മരത്തില്‍ കയറ്റി . മുരിങ്ങയുടെ കൊമ്പു ഒടിഞ്ഞു താഴേക്ക്‌ വീണു. തല കല്ലില്‍ അടിച്ചു അപ്പോള്‍ തന്നെ മരിച്ചു .
ആദ്യത്തവള്‍ : ഹോ കഷ്ടമായി പ്പോയി . പിന്നെ നീ എന്തു ചെയ്തെടി ?
രണ്ടാമത്തവള്‍ : ഞാന്‍ എന്ത് ചെയ്യും. എനിക്ക് മരം കയറാന്‍ അറിയില്ലെടീ. അത് കൊണ്ട് തലേ ദിവസം ബാക്കി വന്ന പരിപ്പ് കറി കൊണ്ട് ചോറ് ഉണ്ടു.
By Abdul Nasar

ചന്ദ്രിക



ഞങ്ങളുടെ നാട്ടില്‍ ഒരു പാവം അബുകാക്കയുണ്ടായിരുന്നു...ആളുകള്‍ ജമാഅത്ത് അബു എന്ന് വിളിക്കും...
ഒരിക്കല്‍ അദ്ദേഹം ഒരു ഹോട്ടല്‍ തുടങ്ങി....പേര് "ലളിതം"
ഒരു ഹാര്‍ഡ് ബോഡില്‍ ചോക്കുകൊണ്ട് അദ്ദേഹം തന്നെ പേരെഴുതിയപ്പോള്‍ 'ലളിതം' എന്നതിലെ 'ം' ഇടാന്‍ സ്ഥലമുണ്ടായില്ല..അങ്ങനെ "ഹോട്ടല്‍ ലളിത" എന്നായി...എപ്പോഴും അദ്ദേഹത്തെ പരിഹസിക്കാറുള്ള ചില ലീഗ് കുട്ടികള്‍ ഇതും ഒരു വിഷയമാക്കി...
അവര്‍ ചോദിച്ചു..എന്താ അബുകാക്കാ...ഒരു ഹിന്ദു പെണ്ണിന്റെ പേരാണോ നിങ്ങള്‍ ഹോട്ടലിന് നല്‍കിയത്....?
ഉടനെ വന്നു സരസനായ അബുകാക്കയുടെ മറുപടി.."ഞാന്‍ ഒരു പാവം അബു....ഒരു തെറ്റുപറ്റി എന്നങ്ങ് കൂട്ടിക്കോളീ...പക്ഷെ ...നിങ്ങളുടെ ബാഫഖി തങ്ങളും,പൂക്കോയതങ്ങളുമൊക്കെ ഒരുപാട് ആലോചിച്ച് ഒരു പത്രം തുടങ്ങിയപ്പോ അതിനിട്ട പേരെന്താ...ചന്ദ്രിക....അതും ഒരു ഹിന്ദു പെണ്ണിന്റെ പേരുതന്നെ അല്ലേ..."


സമ്പാ: അനീസ്‌, നൗഷാദ്

നല്ല പാട്ട്



പണ്ട് നാട്ടിന്‍ പുറത്ത് വിവാഹ ആഘോഷങ്ങള്‍ക്ക് മൈക്ക് സെറ്റ് നിര്‍ബന്ധ മായിരുന്നു. മാപ്പിളപ്പാട്ടുകളാലും സിനിമപ്പാട്ടുകളാലും കല്യാണ വീടുകള്‍ ശബ്ദമുഖിതമായിരുന്നു . ഒരിക്കല്‍ ഒരു കല്യാണ വീട്ടില്‍ പുതിയാപ്ല പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ കുടുംബ കാരണവര്‍ മൈക് ഓപ്പറേറ്ററോട് ഒരു നല്ല പാട്ട് വെക്കാന്‍ പറഞ്ഞു .അദ്ദേഹം ഒരു നല്ല പാട്ട് വെച്ചു കൊടുത്തു ... പുറപ്പെട്ടു അബൂജാഹില്‍ ലുടന്‍ കിബലങ്ങി മറിഞ്ഞ ലിബാസ് ചമഞ്ഞു .................
By Abdul Nasar

നല്ല പാട്ട്



പണ്ട് നാട്ടിന്‍ പുറത്ത് വിവാഹ ആഘോഷങ്ങള്‍ക്ക് മൈക്ക് സെറ്റ് നിര്‍ബന്ധ മായിരുന്നു. മാപ്പിളപ്പാട്ടുകളാലും സിനിമപ്പാട്ടുകളാലും കല്യാണ വീടുകള്‍ ശബ്ദമുഖിതമായിരുന്നു . ഒരിക്കല്‍ ഒരു കല്യാണ വീട്ടില്‍ പുതിയാപ്ല പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ കുടുംബ കാരണവര്‍ മൈക് ഓപ്പറേറ്ററോട് ഒരു നല്ല പാട്ട് വെക്കാന്‍ പറഞ്ഞു .അദ്ദേഹം ഒരു നല്ല പാട്ട് വെച്ചു കൊടുത്തു ... പുറപ്പെട്ടു അബൂജാഹില്‍ ലുടന്‍ കിബലങ്ങി മറിഞ്ഞ ലിബാസ് ചമഞ്ഞു .................
By Abdul Nasar

നല്ല പാട്ട്



പണ്ട് നാട്ടിന്‍ പുറത്ത് വിവാഹ ആഘോഷങ്ങള്‍ക്ക് മൈക്ക് സെറ്റ് നിര്‍ബന്ധ മായിരുന്നു. മാപ്പിളപ്പാട്ടുകളാലും സിനിമപ്പാട്ടുകളാലും കല്യാണ വീടുകള്‍ ശബ്ദമുഖിതമായിരുന്നു . ഒരിക്കല്‍ ഒരു കല്യാണ വീട്ടില്‍ പുതിയാപ്ല പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ കുടുംബ കാരണവര്‍ മൈക് ഓപ്പറേറ്ററോട് ഒരു നല്ല പാട്ട് വെക്കാന്‍ പറഞ്ഞു .അദ്ദേഹം ഒരു നല്ല പാട്ട് വെച്ചു കൊടുത്തു ... പുറപ്പെട്ടു അബൂജാഹില്‍ ലുടന്‍ കിബലങ്ങി മറിഞ്ഞ ലിബാസ് ചമഞ്ഞു .................
By Abdul Nasar

നല്ല പാട്ട്



പണ്ട് നാട്ടിന്‍ പുറത്ത് വിവാഹ ആഘോഷങ്ങള്‍ക്ക് മൈക്ക് സെറ്റ് നിര്‍ബന്ധ മായിരുന്നു. മാപ്പിളപ്പാട്ടുകളാലും സിനിമപ്പാട്ടുകളാലും കല്യാണ വീടുകള്‍ ശബ്ദമുഖിതമായിരുന്നു . ഒരിക്കല്‍ ഒരു കല്യാണ വീട്ടില്‍ പുതിയാപ്ല പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ കുടുംബ കാരണവര്‍ മൈക് ഓപ്പറേറ്ററോട് ഒരു നല്ല പാട്ട് വെക്കാന്‍ പറഞ്ഞു .അദ്ദേഹം ഒരു നല്ല പാട്ട് വെച്ചു കൊടുത്തു ... പുറപ്പെട്ടു അബൂജാഹില്‍ ലുടന്‍ കിബലങ്ങി മറിഞ്ഞ ലിബാസ് ചമഞ്ഞു .................
By Abdul Nasar

വൈദ്യുതി


വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കുവാനുള്ള കാര്യത്തെക്കുറിച്ച് ഗ്രാമവാസികള്‍ ചര്‍ച്ചചെയ്യുകയാണ് . സൈദലവി മാസ്റ്റരുടെ നേതൃത്തത്തില്‍ ആണ് ചര്‍ച്ച. ‍അദ്ദേഹം പറഞ്ഞു . നമുക്ക് ഒരു കുട്ടി ലോറി സംഘടിപ്പിക്കണം , നാളെ രാവിലെ ട്രാന്‍സ്ഫോര്‍മര്‍ ടൌണില്‍ നിന്നും ഇങ്ങോട്ട് എത്തിക്കണം . പിന്നെ ഓവര്‍സിയറെയും ഇങ്ങോട്ട് കൊണ്ട് വരണം . ഇതു കേട്ടു നിന്ന നാട്ടുകാരണവര്‍ പോക്കര്‍ ഹാജി പറഞ്ഞു . മക്കളേ ഈ രണ്ടു സാധനങ്ങളും ഒരു കുട്ടിലോറിയില്‍ ഒതുങ്ങുമോ? ഒരു വലിയലോറി തന്നെ വിളിച്ചു കൂടേ ?
By Abdul Nasar

ബംബര്‍ ലോട്ടറി



25 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള ബംബര്‍ ലോട്ടറിയുടെ ഒരു ടിക്കറ്റ് ശങ്കരന്‍കുട്ടി എടുത്തത് തെല്ലും പ്രതീക്ഷയില്ലതെയാണ്. എന്നാല്‍ ലോട്ടറിയുടെ റിസള്‍ട്ട് വന്നപ്പോള്‍ ഒന്നാം സമ്മാനം ശങ്കരന്‍കുട്ടിക്കാണെന്ന് അവന്റെ ഭാര്യ മനസിലാക്കി. ഇതറിയുമ്പോള്‍ ശങ്കരന്‍കുട്ടിക്കു ഹൃദയസ്തംഭനം ഉണ്ടാകുമോ എന്ന് ഭയന്നു അവള്‍ അയല്‍പക്കത്തുള്ള ഡോക്ടറെ ചെന്ന് കണ്ടു കാര്യം പറഞ്ഞു. ഡോക്ടര്‍ സസന്തോഷം ആ ചുമതലയേറ്റു. ശങ്കരന്‍കുട്ടിയെ തന്റെ വീട്ടിലേക്കു വേറെ എന്തോ കാര്യത്തിനെന്ന പോലെ ഡോക്ടര്‍ വിളിച്ചു വരുത്തി. പലതും പറഞ്ഞ കൂട്ടത്തില്‍ വിഷയം ലോട്ടറിയിലേക്കുവന്നു.

ശങ്കരന്‍കുട്ടി: ബംബര്‍ ലോട്ടറിയുടെ ഒരു ടിക്കറ്റ് ഞാനെടുത്തിട്ടുണ്ട്.
ഡോക്ടര്‍: ആ ടിക്കെട്ടിനു ഒന്നാം സമ്മാനം കിട്ടിയാല്‍ ശങ്കരന്‍കുട്ടി എന്ത് ചെയ്യും ?
ശങ്കരന്‍കുട്ടി(ചിരിച്ച്): ഏയ് എനിക്കതിനുള്ള ഭാഗ്യം ഒന്നും ഇല്ല.
ഡോക്ടര്‍: ഇല്ലെങ്കില്‍ വേണ്ട. എന്നാലും ഞാന്‍ ചോദിക്കുകയാണ്. ഒന്നാം സമ്മാനം കിട്ടുകയാണെങ്കില്‍ എന്ത് ചെയ്യും?
ശങ്കരന്‍കുട്ടി: അങ്ങനെ കിട്ടുകയാണെങ്കില്‍ നേര്‍പകുതി ഡോക്ടര്‍ക്ക് തരും..
ഇത് കേട്ടമാത്രയില്‍ ഡോക്ടര്‍ തലകറങ്ങി വീണു...

By Sadique M Koya

സ്ത്രീധനം



സ്ഥിരം വിദേശ യാത്രകള്‍ നടത്തുന്ന ഒരു വ്യവസായപ്രമുഖന്‍ എയര്‍പോര്‍ട്ടിന്റെ കവാടത്തിനു പുറത്തു വര്‍ഷങ്ങളായി ഭിക്ഷാടനം നടത്തുന്ന വൃദ്ധന് ധര്‍മം കൊടുക്കാറുണ്ടായിരുന്നു . ഒരിക്കല്‍ യാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ വ്യവസായിക്ക് വൃദ്ധനെ കാണാന്‍ കഴിഞ്ഞില്ല. പകരം വൃദ്ധന്‍ സ്ഥിരം ഇരിക്കാറുള്ള സ്ഥലത്ത് ഒരു ചെറുപ്പക്കാരന്‍ ഭിക്ഷാടനം നടത്തുന്നു. വ്യവസായിക്ക് വിഷമം തോനി. വൃദ്ധന് ഇനി വല്ലതും സംഭവിച്ചോ? ചെറുപ്പക്കാരനോട്‌ തന്നെ ചോദിക്കാമെന്ന് വിചാരിച്ചു അദ്ദേഹം വാഹനം അല്പം മുന്നോട്ടു പാര്‍ക്ക് ചെയ്തു. അപ്പോഴാണ് വൃദ്ധന്‍ അല്പം അകലെ മാറി ഇരിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. സ്ഥിരം ഇരിക്കുകയും നല്ല പോലെ പൈസ കിട്ടുകയും ചെയ്തിരുന്ന സ്ഥലത്ത് നിന്നും എന്തിനാണ് വൃദ്ധന്‍ മാറി ഇരുന്നത് എന്ന് ചിന്തിച്ചു ധര്‍മം കൊടുക്കാന്‍ വ്യവയാസി വൃദ്ധന്റെ അരികിലേക്ക് നടന്നു.
വ്യവസായി: എന്തിനാണ് അവിടെ നിന്നും മാറി ഇരുന്നത്. അത് നല്ല സ്ഥലമായിരുന്നില്ലേ?
വൃദ്ധന്‍: എന്‍റെ മകളുടെ കല്യാണം കഴിഞ്ഞു. അതെന്‍റെ മരുമകനാണ്. ആ സ്ഥലം ഞാന്‍ അവര്‍ക്ക് സ്ത്രീധനം കൊടുത്തു.
By Salim Chenganath

കമ്പ്യൂട്ടര്‍



ഒരിക്കല്‍ ജോപ്പനും സുഹൃത്തും കമ്പ്യൂട്ടറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു.

സുഹൃത്ത്: ഒരു കമ്പ്യൂട്ടര്‍ നമ്മുടെ പകുതി ജോലി കുറയ്ക്കുമത്രേ.

ഇതുകേട്ട ജോപ്പന്‍: അങ്ങനെയെങ്കില്‍ എനിക്ക് രണ്ട് കമ്പ്യൂട്ടര്‍ വാങ്ങണം.
By Sadique M Koya



വീണ്ടും


മൂന്നാം ലോകമഹായുദ്ധം അവസാനിച്ചു. ഒരു കുരങ്ങൻ പാറമേലിരുന്ന് വെയിൽ കായുകയാണ്. ഒരു പെൺകുരങ്ങ് ആപ്പിളുമായി വന്ന് അവനു നൽകി. ആൺ കുരങ്ങ് പറയുകയാണ്, എന്റെ ദൈവമേ, ഇതെല്ലാം ഞങ്ങളായിട്ട് വീണ്ടും തുടങ്ങണോ?
By Sadique M Koya

ഏറ്റെടുത്തു



ഹക്കീം നാട്ടില്‍ എത്തിയ ഉടനെ പോയത് ഭാര്യ വീട്ടിലേക്ക് ആയിരുന്നു . അവിടെ അവനെ ഒരു കൗതുകം കാത്തിരിപ്പുണ്ട്‌. മറ്റൊന്നുമല്ല, അവന്റെ ആദ്യത്തെ കണ്മണി.

ഭാര്യവീട്ടില്‍ എത്തിയ ഉടനെ ഹകീമിന്റെ അമ്മായിഅമ്മ കുട്ടിയേയും എടുത്തു അവന്റെ അടുത്ത് വന്നു .

അമ്മായിഅമ്മ കുട്ടിയെ വര്‍ണിക്കാന്‍ തുടങ്ങി :

" അന്റെ അതേ കണ്ണ് , അന്റെ അതേ മൂക്ക് , അന്റെ അതേ ചുണ്ട് , കാല്‍ ആണെങ്കില്‍ പറയണോ ? ഹകീമേ , നിന്നെ മുറിച്ചു വച്ചിരിക്കയാണ് .............................................."

മഹാ രസികനായ ഹകീം എല്ലാം മൂളി കേട്ട ശേഷം ഇങ്ങനെ മൊഴിഞ്ഞു :

" ഉമ്മ ഒന്ന് കൊണ്ടും പേടിക്കേണ്ട. ഇനി എന്ത് തന്നെയായാലും ഞാന്‍ ഏറ്റെടുത്തു"

അമ്മായിഅമ്മയുടെ ചിരി മാഞ്ഞു പോയത് പെട്ടെന്നായിരുന്നു.
By Ko Yamu

ഗാനമേള ടീം


അമ്പലത്തില്‍ ഉത്സവം. ഗാനമേള ടീം വന്നില്ല. തല്ക്കാലം ചില മാപ്പിളപ്പാട്ടുകാരെ തപ്പി എടുത്തു . ഒന്ന് അഡ്ജസ്റ്റ് ചെയ്തു പാടാന്‍ പറഞ്ഞു . അവര്‍ പാടി :
" ശബരിമല കണ്ട പൂങ്കാറ്റെ.. അരവണ നീ കൊണ്ട് വന്നാട്ടെ .
അരവണ കാച്ചും ചെമ്പിന്റെ മധുവൂറും കിസ്സ പറഞ്ഞാട്ടെ " .....
By അശ്റഫ് മാറഞ്ചേരി

തെറ്റിധാരണ


ശകുന്തള ഭര്‍ത്താവ് ജോപ്പനോട്: “നിങ്ങള്‍ ഇന്നലെ ഉറക്കത്തില്‍ എന്നെ നല്ല പുളിച്ച തെറി വിളിക്കുന്നുണ്ടായിരുന്നു.”

ജോപ്പന്‍: അത് നിന്‍റെ തെറ്റിധാരണ മാത്രമാണ്.

ശകുന്തള: എന്തു തെറ്റിധാരണ നിങ്ങള്‍ തെറി വിളിക്കുന്നത് ഞാന്‍ എന്‍റെ ചെവി കൊണ്ട് കേട്ടതല്ലെ?

ജോപ്പന്‍: അതല്ലെടീ ഞാന്‍ ഉറങ്ങിയെന്നത് നിന്‍റെ തെറ്റിധാരണയാണെന്നാണ് പറഞ്ഞത്.
By Sadique M Koya

കുഴിഞ്ഞ കണ്ണുകള്‍




പഠിക്കാന്‍ മോശമായ കുട്ടിയുടെ അച്ഛനെ പ്രധാനാധ്യാപകന്‍ സ്കൂളില്‍ വിളിച്ചു വരുത്തി.

പ്രധാനാധ്യാപകന്‍: "നിങ്ങളുടെ മകന്‍ പഠിത്തത്തില്‍ വളരെ മോശമാണ്".

അച്ഛന് : "അങ്ങനെ പറയരുത് സര്‍. കണ്ടില്ലേ പഠിച്ചു പഠിച്ചു അവന്റെ കണ്ണുകള്‍ അകത്തേക്ക് കുഴിഞ്ഞിരിക്കുന്നത്? "

പ്രധാനാധ്യാപകന്‍: "അത് സാരമില്ല. റിസള്‍ട്ട് വരുമ്പോള്‍ അവ പുറത്തേക്കു തള്ളിക്കൊള്ളും. "
By Sadique M Koya

വിധി


ഹൈ സ്കൂളുകളില്‍ ഇംഗ്ലീഷ് ഗ്രാമര്‍ പഠിപ്പികുമ്പോള്‍ അധ്യാപകര്‍ പറയുന്ന ഒരു ഉദാഹരണം ഉണ്ട് .
"coma(,)killed a man".

കഥാ സന്ദര്‍ഭം ഇങ്ങനെ :

ഒരു കൊലപതാക കേസിലെ വിധി ജഡ്ജി വയികേണ്ടത്
"he is guilty not, let him go." എന്നായിരുന്നു .യഥാര്‍ത്ഥത്തില്‍ ആ മനുഷ്യന്‍ നിരപരാധി ആയിരുന്നു.

എന്നാല്‍ ജഡ്ജി വിധി എഴിതിയപോള്‍ ഇങ്ങനെ ആയി പോയി .
" he is guilty, not let him go."

അങ്ങനെ നിരപരാധിയായ ആ മനുഷ്യന്‍ വെറും ഒരു coma (,) യുടെ പേരില്‍ തൂക്കിലേറ്റപെട്ടു.
By Ko Yamu

മാധ്യമം


സമസ്തയുടെ മദ്രസ അധ്യാപകരുടെ യോഗം മാസം തോറും നടത്തി വരാറുണ്ട് . ചില അവസരങ്ങളില്‍ മദ്രസ അധ്യാപകരുടെ സാഹിത്യ മത്സരങ്ങളും നടക്കും .

അങ്ങനെ ഒരു പരിപാടിയിലെ പ്രസംഗ മത്സരം ആണ് വിഷയം . ഓരോരുത്തര്കും ഉള്ള വിഷയം നറുക്ക് ഇട്ടു ആണ് തീരുമാനിക്കുക .
ഒരു മുസ്ലിയര്‍ക്ക് കിട്ടിയത് " അഹല് സുന്നത്ത് ജമാ- അതും മാധ്യമങ്ങളും" എന്ന വിഷയമായിരുന്നു.

പ്രാസംഗികന്‍ കത്തിക്കയറി:

" നിങ്ങള്‍ സുന്നത് ജാമാത്തിനെ ആക്രമിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി . സുന്നികള്‍ അടങ്ങി ഇരിക്കും എന്ന് വിചാരിക്കേണ്ട. ഒരു പത്രം ഉണ്ട് എന്ന് കരുതി മൌദൂടികള്‍ വല്ലാതെ ഞെളിയുകയോന്നും വേണ്ട . ഞങ്ങള്‍കും ഉണ്ട് 'ചന്ദ്രിക'യും 'സിറാ'ജും ഒക്കെ . നിങ്ങള്‍ എന്ത് 'മസ്അല' ഇറക്കിയാലും അതിനൊക്കെ ഞങ്ങള്‍ മുഖാമുഖതിലൂടെ മറുപടി തരും ......................"

**** മുസ്ലിയാര്‍ ധരിച്ചത് തനിക്ക് കിട്ടിയ വിഷയം ' അഹല് സുന്നത്തും മാധ്യമം ദിന പത്രവും' ആണ് എന്നാണ് .
By Ko Yamu

മൊബൈല്‍ ഫോണ്‍



വിവാഹവാര്‍ഷിക സമ്മാനമായി  ഭര്‍ത്താവില്‍ നിന്നും മൊബൈല്‍ ഫോണ്‍  കിട്ടിയ ഭാര്യ അതുമായി ഷോപ്പിങ്ങിനുപോയി . (ആദ്യമായാണവര്‍ മൊബൈല്‍ ഫോണ്‍  ഉപയോഗിക്കുന്നത്.) അവര്‍ കടയിലായിരിക്കേ ഭര്‍ത്താവ് വിളിച്ചു; അപ്പോള്‍ ഭാര്യയുടെ മറുപടി:
" ചേട്ടാ.... ചേട്ടന്‍ തന്ന ഈ ഫോണ്‍ ആളു കൊളളാം. എങ്കിലും ഒരു സംശയം: ചേട്ടന് ഇങ്ങോട്ട് തന്നെ വിളിക്കാന്‍ ഞാനീ കടയിലുണ്ടെന്ന് ചേട്ടനെങ്ങനെ മനസ്സിലാക്കി?"
By Sadique M Koya

അസര്‍ ബാങ്ക്


വയറിളക്കം ബാധിച്ച കുട്ടിയെയും കൊണ്ട് ഉമ്മ വൈദ്യരെ സമീപിച്ചു. 
വൈദ്യര്‍: എപ്പോഴാ തുടങ്ങിയത്?
ഉമ്മ: അസര്‍ ബാങ്ക് കൊടുത്തപ്പോഴാണ്‌. 
വൈദ്യര്‍: അതിനി കൊടുക്കണ്ടാ. 
ഉമ്മ: അത് പള്ളിയിലെ മൊല്ലാക്കയാണ്‌ കൊടുക്കുന്നത്. 
വൈദ്യര്‍: മൊല്ലാക്കയോട് പറഞ്ഞേക്കൂ അതിനി കൊടുക്കേണ്ടെന്ന്. 

Wednesday, June 15, 2011

ക്യൂ


വൈദ്യുതി ഓഫീസിനു മുമ്പില്‍ ബില്ലടയ്ക്കാന്‍ വേണ്ടി നില്‍ക്കുന്ന നീണ്ട ക്യൂ. സാമാന്യം പിന്നില്‍ നില്‍ക്കുന്ന ഒരാള്‍: ഒന്നു വേഗം നോക്കണം. ഇല്ലെങ്കില്‍ ഞാന്‍ കഴിഞ്ഞ മാസം ചെയ്തതുപോലെ ചെയ്യേണ്ടി വരും.
പലരും ചോദിച്ചു: കഴിഞ്ഞ മാസം എന്താണ്‌ ചെയ്തത്?
അയാള്‍: ബില്ലടയ്ക്കുവോളം ക്യൂ നിന്നതു തന്നെ.

പ പ പ


രാജന്‍ ഒരു കച്ചവടക്കാരനാണ്‌. അയാള്‍ക്കല്‍പ്പം വിക്കുണ്ട്. വിക്കുള്ള മറ്റൊരാള്‍ കടയില്‍ വന്നു. എന്നിട്ടു ചോദിച്ചു: പ പ പ പഴത്തിനെന്താ വില?
രാജന്‍: പ പ പ പത്തു രൂപ. 

കാലൊടിഞ്ഞ

ഒന്നാം ക്ലാസിലെ കസേരയുടെ കാലൊടിഞ്ഞു. രാമന്‍ മാസ്റ്ററുടെ ക്ലാസാണത്. സംഭവം ഹെഡ്മാസ്റ്ററുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ അദ്ദേഹം പ്യൂണിനെ ചുമതലപ്പെടുത്തി.  അയാള്‍ അവതരിപ്പിച്ചത് ഇപ്രകാരമായിരുന്നു: കാലൊടിഞ്ഞ രാമന്‍ മാസ്റ്ററുടെ കസേര മാറ്റിക്കൊടുക്കാന്‍ പറഞ്ഞു.

നിരീശ്വരവാദം


കുട്ടികളെ നിരീശ്വരവാദം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ടീച്ചര്‍: നാം നമ്മെയെല്ലാം കാണുന്നു; അതുകൊണ്ട് നാമെളെല്ലാവരും ഉണ്ട്. നമ്മള്‍ മേശ കാണുന്നു. ബോഡ് കാണുന്നു. ബെഞ്ച് കാണുന്നു. ചോക്ക് കാണുന്നു. മുറ്റത്തെ മാവ് കാണുന്നു. അതിനാല്‍ അവയെല്ലാം ഉണ്ടെന്നു നമുക്കു മനസ്സിലാക്കാം. എന്നാല്‍ ദൈവത്തെ നാമാരും കാണുന്നില്ല. ഒരിക്കലും കണ്ടിട്ടുമില്ല. അതിനാല്‍ ദൈവമില്ല.
ഒരു കുട്ടി: ടീച്ചറുടെ ബുദ്ധി ഞാന്‍ കാണുന്നില്ല; അതുകൊണ്ട് ടീച്ചര്‍ക്ക് ബുദ്ധിയില്ല.

Monday, June 13, 2011

മഗ്‌രിബ്

നമസ്കാരം പതിവാക്കിയിട്ടില്ലാത്ത ഒരാള്‍ ഒരു നികാഹിനു പങ്കെടുക്കാന്‍ വേണ്ടി പള്ളിയിലെത്തി. മഗ്‌രിബിനു ശേഷമാണ്‌ പരിപാടി. അയാള്‍ പള്ളിയിലെത്തിയപ്പോള്‍ ഇമാം രണ്ടാമത്തെ റക്‌അത്തില്‍ അത്തഹിയ്യാത്തിലാണ്‌. അയാള്‍ ഇമാമിനെ തുടര്‍ന്നു നമസ്കാരം തുടങ്ങി. ഇങ്ങനെ ജമാഅത്തില്‍ പങ്കെടുക്കുമ്പോള്‍ മഗ്‌രിബ് നമസ്കാരത്തില്‍  നാല്‌ അത്തഹിയ്യാത്ത് ഓതേണ്ടിവരുമല്ലോ. നമസ്കാരം കഴിഞ്ഞപ്പോള്‍ അയാളുടെ പ്രതികരണം: ഗതികെട്ടവന്‍ എവിടെച്ചെന്നാലും ഗതികേടു തന്നെ.

Thursday, June 9, 2011

അണി


സംഘം ചര്‍ന്നു നമസ്കരിക്കുമ്പോള്‍ അണിയില്‍ നിന്നു ഒറ്റപ്പെട്ടു നില്ക്കരുതെന്നാണ്‌ നിയമം. ഒരു അണി പൂര്‍ത്തിയായ ശേഷം ഒരാള്‍ നമസ്കരിക്കാനെത്തിയാല്‍ എന്തു ചെയ്യണമെന്നു പലര്‍ക്കുമറിയുകയില്ല. അതിനാല്‍ പൂര്‍ത്തിയായ അണിയുടെ പിന്നില്‍ ഒറ്റയ്ക്ക് നിന്നു നമസ്കരിക്കുകയാണ്‌ അവര്‍ ചെയ്യാറുള്ളത്. അറബികള്‍ക്കു കടുത്ത വെറുപ്പുള്ള കാര്യമാണിത്‌. ഇതിനു മതം നിശ്ചയിച്ച പരിഹാരമിതാണ്‌: പൂര്‍ത്തിയായ അണിയില്‍ നിന്ന് ഒരാള്‍ പിന്നോട്ട് നീങ്ങി ഒറ്റയാന്റെ കൂടെ അണിയായി നില്‍ക്കുക. അയാള്‍ പിന്നോട്ട് നീങ്ങിയത് മൂലമുണ്ടാകുന്ന  ശൂന്യത ഇല്ലാതാക്കാന്‍ വേണ്ടി ആ അണിയിലുള്ള മറ്റുള്ളവര്‍ നിറുത്തം അഡ്ജസ്റ്റ് ചെയ്യുക. 
  
ഇതൊന്നുമറിയാത്ത, ഗള്‍ഫില്‍ ജോലിക്കു പോയ ഒരു മലയാളി പൂര്‍ത്തിയായ അണിയ്ക്കു പിന്നില്‍ ഒറ്റയ്ക്കു നിന്നു നമസ്കാരം തുടങ്ങി.  അണിയിലുള്ള ഒരു അറബി ഇതു മനസ്സിലാക്കി. എന്നിട്ട് ഒറ്റയാന്റെ കൂടെ നില്‍ക്കാന്‍ വേണ്ടി പിന്നോട്ട് നീങ്ങി. ഇതു കണ്ട മലയാളി മുമ്പിലുണ്ടായ ഒഴിവിലേക്ക് തല്‍ക്ഷണം കയറി നിന്നു. 


ശിക്ഷ

ഒരു മഹല്ലില്‍ കുറ്റം ചെയ്തവരെ ശിക്ഷിക്കാന്‍ ഒരു പ്രത്യേക സമ്പ്രദായമുണ്ടായിരുന്നു. വെള്ളിയാഴ്ച ഖുത്‌ബ നിര്‍വഹിക്കുമ്പോള്‍ ഖതീബ് കുത്തിപ്പിടിക്കുന്ന മരവാള്‍ കുത്തനെ നിറുത്തിയിട്ടു അതു മൂടാന്‍ മാത്രം നെല്ല്‌ പിഴയടപ്പിക്കുക. അതായിരുന്നു ശിക്ഷ. ഒരിക്കല്‍ ഖാദിയുടെ മകനും അതേ തെറ്റ് ചെയ്യാനിടയായി. ഖാദിക്കു സഹിക്കുന്നില്ല. അദ്ദേഹം റൂമില്‍ പോയി കിതാബെടുത്തു ഒന്നു കൂടി മറിച്ചുനോക്കി. എന്നിട്ടു പറഞ്ഞു: വാള്‌ മൂടണം എന്നേ പറഞ്ഞിട്ടുള്ളൂ. കിടത്തി മൂടിയാലും മതി. 

കിതാബ്

ഒരുമ്മ മകനെക്കുറിച്ച്: എന്റെ മോന്‍ കിതാബ് ഓതാന്‍ പോയി; ഉള്ള ബുദ്ധിയും പോയി.

Bad News


Doctor: Mrs. Nandini a good news for you.
Nandini: wat do you mean by mrs. Nandini? I am miss Nandini.
Doctor: Oh! Sorry Miss Nandini, a Bad News for you.

By Mohammad Moizuddin

Exams


Exams are like GIRL FRIENDS:
1 Too Many Questions.
2 Difficult to Understand.
3 More Explanation is Needed.
4 Result is always FAIL.

By Mohammad Moizuddin

ദുര്‍നടത്തക്കാരന്‍

ഒരിക്കല്‍ സി.എച്ച് മുഹമ്മദ് കോയയുടെ കാലിനു പരിക്കുപറ്റി. നടക്കാന്‍ പ്രയാസമായി. സ്വന്തം നടത്തത്തെപ്പറ്റി സി.എച്ചിന്റെ കമന്റ്: ഞാനിപ്പോള്‍ ഒരു ദുര്‍നടത്തക്കാരനായിരിക്കുന്നു.

Wednesday, June 8, 2011

ലാഭകരം


ഒരാള്‍ ചന്തയില്‍ ചെന്ന്, പത്തു കഴുതകളെ വാങ്ങി. അവയിലൊന്നിന്റെ പുറത്തു കയറി മറ്റുള്ളവയെ തെളിച്ചുകൊണ്ട് വീട്ടിലേക്കു മടങ്ങി. കഴുതപ്പുറത്തിരുന്നുകൊണ്ട് അയാള്‍ കഴുതകളെ എണ്ണിനോക്കി. അപ്പോള്‍ അവ മൊത്തം ഒമ്പതേയുള്ളു എന്നു കണ്ടു. പിന്നെ താഴെയിറങ്ങി ഒരിക്കല്‍കൂടി എണ്ണിയപ്പോള്‍ അവ മൊത്തം പത്തുണ്ടായിരുന്നു.
ഇതു കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു: അദ്ഭുതം തന്നെ! ഞാന്‍ കഴുപ്പുറത്ത് കയറുമ്പോള്‍ മൊത്തം കഴുതകളുടെ എണ്ണം ഒന്ന് കുറയുന്നു. താഴെയിറങ്ങുമ്പോള്‍ എണ്ണം ഒന്നു കൂടുകയും ചെയ്യുന്നു. എന്നിരിക്കെ ഞാന്‍ ഇവയോടൊപ്പം വീട്ടിലേക്ക് നടന്നുപോകുന്നതാണ്‌ ഒന്നിന്റെ പുറത്തുകയറി യാത്രചെയ്യുന്നതിനേക്കാള്‍ എനിക്കു ലാഭകരം.

ലാഭകരം


ഒരാള്‍ ചന്തയില്‍ ചെന്ന്, പത്തു കഴുതകളെ വാങ്ങി. അവയിലൊന്നിന്റെ പുറത്തു കയറി മറ്റുള്ളവയെ തെളിച്ചുകൊണ്ട് വീട്ടിലേക്കു മടങ്ങി. കഴുതപ്പുറത്തിരുന്നുകൊണ്ട് അയാള്‍ കഴുതകളെ എണ്ണിനോക്കി. അപ്പോള്‍ അവ മൊത്തം ഒമ്പതേയുള്ളു എന്നു കണ്ടു. പിന്നെ താഴെയിറങ്ങി ഒരിക്കല്‍കൂടി എണ്ണിയപ്പോള്‍ അവ മൊത്തം പത്തുണ്ടായിരുന്നു.
ഇതുകണ്ടപ്പോള്‍ അയാള്‍ പറഞ്ഞു: അദ്ഭുതം തന്നെ! ഞാന്‍ കഴുപ്പുറത്ത് കയറുമ്പോള്‍ മൊത്തം കഴുതകളുടെ എണ്ണം ഒന്ന് കുറയുന്നു. താഴെയിറങ്ങുമ്പോള്‍ എണ്ണം ഒന്നു കൂടുകയും ചെയ്യുന്നു. എന്നിരിക്കെ ഞാന്‍ ഇവയോടൊപ്പം വീട്ടിലേക്ക് നടന്നുപോകുന്നതാണ്‌ ഒന്നിന്റെ പുറത്തുകയറി യാത്രചെയ്യുന്നതിനേക്കാള്‍ എനിക്കു ലാഭകരം.

Tuesday, June 7, 2011

വുദൂ

ഒരു നാട്ടുമ്പുറത്തുകാരന്‍ ഉംറയ്ക്ക് പോയതാണ്‌. അവിടെ ഒരു കൌണ്ടറില്‍ അയാള്‍ പണമടച്ചു. അതിനവര്‍ റസീറ്റും നല്‍കി. അതിലെ എഴുത്ത് അറബിയിലായിരുന്നു. അതിനാല്‍ അയാളതു തൊടാന്‍ കൂട്ടാക്കിയില്ല. അതെടുക്കാന്‍ കൌണ്ടറിലിരുന്നയാള്‍ ആവശ്യപ്പെട്ടപ്പോള്‍  അയാള്‍ പറഞ്ഞു: ഞാന്‍ പോയി വുദൂ ചയ്തിട്ടു വരാം.

Saturday, June 4, 2011

O-O


Rama killed Ravana (R-R)
Krishna killed Kamsa (K-K)
Godse killed Gandhi (G-G)
Obama killed Osama (O-O)

ഡിമാന്റ്


ബാപ്പ: നമ്മുടെ മോള്‍ക്ക്  നല്ല ഒരാലോചന വന്നിട്ടുണ്ട്.
ഉമ്മ: അവരുടെ ഡിമാന്റെന്താ?
ബാപ്പ: പൊന്നും പണവുമൊന്നും അവര്‍ ചോദിക്കുന്നില്ല. അവര്‍ക്ക് കുട്ടി നന്നായാല്‍ മാത്രം മതി എന്നാ പറഞ്ഞത്.
ഉമ്മ: എന്നാല്‍ ആ ആലോചന നമ്മുടെ മോള്‍ക്ക് വേണ്ടാ
ബാപ്പാ: കദീസൂ, എന്താ നീയിപ്പറയുന്നത്?
ഉമ്മ: ഒരു ഡീമന്റും ഇല്ലാതെ കെട്ടാന്‍ വരുന്നോന്‌ എന്തെങ്കിലും കുഴപ്പമുണ്ടാകും.
ബാപ്പ: കുഴപ്പമുണ്ടോ എന്നൊക്കെ നോക്കാനും അന്വേഷിക്കാനും നേരമുണ്ടല്ലോ. അവന്‍ കുട്ടിയെ കാണട്ടെ. അവര്‍ക്കിഷ്ടമാകുമോ എന്നു നോക്കാം. ബാക്കി നമുക്ക് പിന്നീട് അന്വേഷിക്കാമല്ലോ. ഞാന്‍ കേട്ടിടത്തോളം നല്ല ഒന്നാം തരം ഒരു ചെറുപ്പക്കാരനാണവന്‍.
ഉമ്മ: അതിനൊന്നും കുഴപ്പമില്ല. എന്നാലും നമ്മുടെ മോളെ ഒരാള്‍ ധര്‍മ്മക്കല്യാണം കഴിച്ചു കൊണ്ടുപോയെന്നു നാലാളറിയുമ്പോള്‍ അതിന്റെ നാണക്കേട് ആര്‍ക്കാ?
ബാപ്പ: കഴിഞ്ഞ പ്രാവശ്യം വന്ന ആലോചന നിനക്കോര്‍മ്മയില്ലേ? നമ്മള്‍ക്ക് ആകെക്കൂടിയുള്ള 25 സെന്റും ഈ വീടും വിറ്റാലും മതിയാകാത്ത ഡീമാന്റായിരുന്നില്ലേ അവരുടേത്.
ഉമ്മ: എന്നാലെന്താ നല്ല അന്തസ്സുള്ള തറവാട്ടുകാരല്ലായിരുന്നോ?
ബാപ്പ: ഈ കൂര വിറ്റീട്ട് നാളെ പുറംപോക്കിലേക്കിറങ്ങുമ്പോള്‍ നമ്മുടെ അന്തസ്സ് എന്താകുമെന്നു നീ ആലോചിച്ചിട്ടുണ്ടോ?
ഉമ്മ: എന്തിനാ ഈ കൂര വില്ക്കുന്നത്? നാട്ടുകാര്‌ പിരിവെടുത്ത് നടത്തിത്തരുമല്ലോ.
ബാപ്പ: കദീസൂ, നീ ഒരു കഷണം കയറിങ്ങെടുക്ക്.
ഉമ്മ: എന്തിനാ? നിങ്ങള്‍ക്ക് തൂങ്ങിച്ചാവാനാ?
ബാപ്പ: അല്ല. നിന്നെ തൂക്കി കൊല്ലാനാ.

Jasmine Pulikkaad

സീതി സാഹിബ്



ടി.കെ ഹംസ (നിയമസഭയില്‍ പറഞ്ഞത്): സീതി ഹാജി ഹജ്ജ് ചെയ്തത് നമ്മുടെയൊക്കെ മഹാ ഭാഗ്യമാണ്‌. 
അപ്പോള്‍ ആരോ വിളിച്ചു ചോദിച്ചു: അതെന്താ അങ്ങനെ? 
ടി.കെ ഹംസ: അല്ലെങ്കില്‍ അദ്ദേഹത്തെ നാം 'സീതി സാഹിബ്' എന്നു വിളിക്കേണ്ടി വരുമായിരുന്നു.

ഹംസയും കൊരമ്പയിലും


ടി.കെ. ഹംസയും കൊരമ്പയില്‍ അഹമ്മദ് ഹാജിയും നേരത്തെ കോണ്‍ഗ്രസിലായിരുന്നു. പിന്നീട് കൊരമ്പയില്‍ ലീഗിലും ഹംസ സി.പി.എമ്മിലുമെത്തി.
അതിനു ശേഷം ടി.കെ.ഹംസ പറഞ്ഞത്: 'ഞാനും കൊരമ്പയിലും കോണ്‍ഗ്രസില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു. അപ്പോള്‍ ലീഗിനെ എങ്ങനെ തകര്‍ക്കാമെന്നു ഞങ്ങള്‍ കൂടിയാലോചിച്ചു. കോണ്‍ഗ്രസിലിരുന്നുകൊണ്ട് അതു സാദ്ധ്യമല്ലെന്നു ഞങ്ങള്‍ക്കു മനസ്സിലായി. അവസാനം ഞങ്ങള്‍ ചില പദ്ധതികള്‍ ആവിഷ്കരിച്ചു. അതു നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ്‌ ഞാന്‍ സി.പി.എമ്മിലേക്കും കൊരമ്പയില്‍ ലീഗിലേക്കും  മാറിയത്.'

Saturday, May 21, 2011

ഖുര്‍ആനും മൂരിയിറച്ചിയും



ഒരു ഗ്രാമത്തില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന ഒരു മാട്ടിറച്ചിക്കടയുണ്ട്. തൊട്ടടുത്തു തന്നെ മറ്റൊരാള്‍ ഒരു ആട്ടിറച്ചിക്കട തുടങ്ങി. അപ്പോള്‍ ചിലരൊക്കെ ആട്ടിറച്ചി വാങ്ങാന്‍ പോയി. ഇതിനെ മാട്ടിറച്ചിക്കാരന്‍ നേരിട്ടത് ഈ ഖുര്‍ആന്‍ സൂക്തങ്ങളോതിയിട്ടായിരുന്നു: വല്‍ ആദിയാത്തി ളബ്‌ഹാ. ഫല്‍ മൂരിയാതി ഖദ്‌ഹാ.
എന്നിട്ട് ഇങ്ങനെ അര്‍ത്ഥം പറയുകയും ചെയ്തു: ആട്ടിറച്ചി മോശമാകുന്നു; മൂരിയിറച്ചിയാകുന്നു ഉത്തമം.
 പ്രശ്നം നാട്ടില്‍ ചര്‍ച്ചയായി. സ്ഥലം ഇമാമിനു മുമ്പില്‍ പരാതിയെത്തി. ഇമാം 'കുറ്റവാളി'യോട് ചോദിച്ചു: ഖുര്‍ആന്‍ ഓതിയിട്ട്, അതിന്ന് ഇല്ലാത്ത അര്‍ത്ഥം പറയുന്നത് കടുത്ത കുറ്റമാണെന്ന് നിനക്കറിയില്ലേ?
അയാള്‍: അറിയാം.
ഇമാം: ആ കടുംകുറ്റമാണ്‌ നീ ചെയ്തിരിക്കുന്നത്.
അയാള്‍: അങ്ങനെയൊരു കുറ്റം ഞാന്‍ ചെയ്തിട്ടില്ല.
ഇമാം: നീ ചെയ്തതിനു സാക്ഷികളുണ്ട്.
ആള്‍ക്കൂട്ടം: ഇവന്‍ ഖുര്‍ആന്‍ സൂക്തമോതിയിട്ട് അതിനില്ലാത്ത അര്‍ത്ഥം പറയുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്.
അയാള്‍: ഞാന്‍ ഖുര്‍ആനിന്റെ അര്‍ത്ഥം പഠിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അതിന്റെ അര്‍ത്ഥം പറഞ്ഞിട്ടുമില്ല.
ഇമാം: നിന്റെ മാട്ടിറച്ചിക്കടയുടെ മുമ്പില്‍ നിന്നുകൊണ്ട് മേല്‍പറഞ്ഞ പ്രകാരം നീ വിളിച്ചു പറഞ്ഞിട്ടില്ലേ?
അയാള്‍:  ഉണ്ട്.
ഇമാം: അതു ഖുര്‍ആനിന്റെ അര്‍ത്ഥം മാറ്റിപ്പറയലല്ലേ?
അയാള്‍: അല്ല.
ഇമാം: പിന്നെന്താണത്?
അയാള്‍: ഞാന്‍ അങ്ങോട്ടൊന്നു ചോദിച്ചോട്ടേ?
ഇമാം: ചോദിച്ചോളൂ.
അയാള്‍: ഖുര്‍ആന്‍ ഓതിയ വാ കൊണ്ടു പിന്നീടൊന്നും പറയാന്‍ പാടില്ലെന്നു നിയമമുണ്ടോ?
ഇമാം: ഇല്ല.
അയാള്‍: ഞാന്‍ അത്രയേ ചെയ്തിട്ടുള്ളൂ.


Thursday, May 19, 2011

കൂട്ടസിസേറിയന്‍ 

2016 ല്‍ ചേര്‍ത്തല ഗവണ്മെന്റ് എല്‍.പി. സ്കൂളില്‍ 26 കുട്ടികള്‍ യൂനിഫോമില്ലാതെ ഹാജറായി.
ക്ലാസ് ടീച്ചര്‍ ഇതു ചോദ്യം ചെയ്തു.
കുട്ടികള്‍ പറഞ്ഞു: ഇന്നു ഞങ്ങളുടെ ബെര്‍ത് ഡേ ആണ്‌ ടീച്ചര്‍.
ടീച്ചര്‍: ഒരു ക്ലാസിലെ 26 പേര്‍ക്ക് ഒരേ ദിവസം ബെര്‍ത് ഡേയോ?
കുട്ടികള്‍: അതേ മിസ്. ഞങ്ങള്‍ 2011 ലെ കൂട്ട സിസേറിയനില്‍ പിറന്ന കുട്ടികളാണ്‌.


കഷണ്ടി

 ഒരു ക്ഷുരകനും ഒരു പ്രഫസറും ഒരു കഷണ്ടിക്കാരനും ഒരുമിച്ച് യാത്രചെയ്യുകയായിരുന്നു. രാത്രിയില്‍ അവര്‍ക്കൊരിടത്ത് താമസിക്കേണ്ടി വന്നു. അപ്പോള്‍ ലഗേജിനു ഊഴംവച്ചു കാവല്‍ നില്‍ക്കാന്‍ തീരുമാനിച്ചു. ആദ്യം ക്ഷുരകന്റെ ഊഴമായിരുന്നു. അയാളിരുന്നു ബോറടിച്ചപ്പോള്‍, നേരംപോക്കിനു വേണ്ടി പ്രഫസറുടെ തല മൊട്ടയടിച്ചു. അടുത്ത ഊഴം പ്രഫസറുടെതാണ്‌. സമയമായപ്പോള്‍ ക്ഷുരകന്‍ പ്രഫസറെ വിളിച്ചു. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍  തലയുടെ അവസ്ഥ അയാളുടെ ശ്രദ്ധയില്‍ പെട്ടു. എന്നിട്ട് ക്ഷുരകനോട് ഇങ്ങനെ ചോദിച്ചു: നീ എന്നെ ഉണര്‍ത്തുന്നതിന്നു പകരം എന്തിനാണ്‌ കഷണ്ടിക്കാരനെ ഉണര്‍ത്തിയത്?

Monday, May 16, 2011

പുകവലി


ഒരാള്‍ കണ്ടക്ടറോട്: ഈ ബീഡിയൊന്ന് വലിച്ചോട്ടെ..? 
കണ്ടക്ടര്‍: അവിടെ എഴുതിവെച്ചത് കണ്ടില്ലേ പുകവലിപാടില്ലെന്ന്...?!! 
യാത്രക്കാരന്‍ : അപ്പോള്‍ അതിന് താഴെ ഒരാള്‍ വലിക്കുന്നതോ!!!?.
കണ്ടക്ടര്‍: അയാള്‍ ചോദിക്കാതെ വലിക്കുന്നതാ.


തള്ളയും കുഞ്ഞും

വിശാലമായ മരുപ്രദേശത്ത് കൂടി തൊഴില്‍ തേടിയലഞ്ഞ് അവസാനമാണ്‌ അവന്‍ ആ മഖാമിലെത്തിയത്. മഖാമിലെ ഉസ്താദ് അവന്ന് ജോലി കൊടുത്തു. 'ഓതേണ്ടതും ചൊല്ലേണ്ടതും മറ്റും ശരിക്ക് പടിച്ചോളണം. എങ്കിലേ ഇവിടെ തുടരാന്‍ പറ്റൂ'. അയാള്‍ അവനോട് താക്കീതെന്ന പോലെ പറഞ്ഞു. 
വളരെ ബുദ്ധിമുട്ടിയാണെങ്കിലും അവന്‍ എല്ലാം പഠിച്ചു; ഉഷാറായി. ഇതിനിടെ വര്‍ഷം മൂന്ന് കഴിഞ്ഞിരുന്നു. ഇത്തിരി കാഷ് കയ്യില്‍ കിട്ടിയപ്പോള്‍ അവന്ന് നാട്ടിലൊന്ന് പോയാല്‍ തരക്കേടില്ലെന്നായി. ഉസ്താദ് സമ്മതം ​കൊടുത്തെന്നു മാത്രമല്ല; യാത്ര ചെയ്യാന്‍ അദ്ദേഹത്തിന്‍റെ കഴുതയേയും കൊടുത്തു. അവന്‍ നാട്ടില്‍ പോയി ഒരു മാസം കഴിഞ്ഞു മഖാമിലേക്ക് തിരിച്ചു. കഴുതയുടെ വേഗതയനുസരിച്ച് ദിവസങ്ങളുടെ യാത്രാ ദൂരമുണ്ട്. ഇതിനിടയില്‍ കഴുതക്ക് രോഗം വന്നു. നടക്കാന്‍ വയ്യെന്നായി. കഴുതയെ ശുശ്രൂഷിച്ച് ദിവസങ്ങള്‍ കടന്നു പോയി. അവസാനം അത് ചത്തു. ഇനി എങ്ങനെ ഉസ്താദിന്‍റെ മുഖത്ത് നോക്കും? നല്ല ആരോഗ്യമുള്ള കഴുതയായിരുന്നു; അത് പെട്ടെന്ന് ചത്തെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? അവന്‍ ആകെ തളര്‍ന്നു പോയി. എങ്കിലും മരുഭൂമിയുടെ ആ വിജനതയില്‍ അവന്‍ കഴുതയെ മറമാടി. മനുഷ്യരെ മറമാടിയാലെന്ന പോലെ ഒരു വരമ്പുണ്ടാക്കി. രണ്ടറ്റത്തും ഓരോ കല്ലു നാട്ടി. അതിന്‍റെ അടുത്തിരുന്നു കരഞ്ഞു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു യാത്രാ സംഘം വന്നു. അവരവിടെ ഇറങ്ങി. ഒരു ഖബറും അടുത്തൊരു കുഞ്ഞുസ്താദും. അവനോടവര്‍ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. പണം നല്‍കുകയും ചെയ്തു. പിന്നെയും യാത്രാ സംഘങ്ങള്‍ വന്നു കൊണ്ടിരുന്നു. അവന്‍റെ വരുമാനം കൂടിക്കൊണ്ടിരുന്നു. അവനവിടെ ഒരു മഖാം പണിതു. അതോടെ ബിസിനസ് പല മടങ്ങായി. അവന്‍റെ ഉസ്താദ് പുതിയ മഖാമിനെക്കുറിക്ക് കേട്ടു. തന്‍റെ വരുമാനക്കുറവിന്ന് കാരണമായ മഖാം കാണാന്‍ ഉസ്താദ് പുറപ്പെട്ടു. ശിഷ്യന്‍ ഉസ്താദിന്‍റെ കാല്‌ പിടിച്ച് മാപ്പ് ചോദിച്ചു. 
ഉസ്താദ്: പുതിയൊരു മഖാം തുടങ്ങിയ വിവരം എന്നെയും അറിയിക്കാമായിരുന്നു. നമുക്ക് ഒരുമിച്ച് നില്‍ക്കാമല്ലോ. 
ശിഷ്യന്‍; വരണമെന്നും ഉസ്താദിനെ കാണണമെന്നും ഉണ്ടായിരുന്നു. 
ഉസ്താദ്: എന്നിട്ട് എന്തിനാ മടിച്ചത്? അതിരിക്കട്ടെ, എന്‍റെ കഴുതയെവിടെ? 
ശിഷ്യന്‍ കഴുതയുടെ കഥ പറഞ്ഞു കൊടുത്തു. അതിനെ മറമാടിയേടത്ത് മഖാമുയരാന്‍ കാരണമായതും വിശദീകരിച്ചു. അതാണ്‌ ഉസ്താദിനെ കാണാന്‍ മടി തോന്നാനുള്ള ഒരേയൊരു കാരണം. 
ഉസ്താദ്: ഇക്കാരണത്താല്‍ നീ മടിക്കേണ്ടിയിരുന്നില്ല; കാരണം, നിന്‍റെ മഖാമിലുള്ളതിന്‍റെ തള്ളയാണ്‌ എന്‍റെ മഖാമിലുള്ളത്.

Saturday, May 14, 2011

എ.ബി. +വ്


ഒന്നാമന്‍: എന്റെ മകള്‍ക്ക് ഇന്നൊരു ഓപറേഷനുണ്ട്. ഒരു കുപ്പി എ.ബി. +വ് രക്തം വേണം. 
രണ്ടാമന്‍: എന്റെത് എ +വ് ആണ്.
മുന്നാമന്‍: എന്റെത് ബി +വ് ആണ്‌.
ഒന്നാമന്‍: എന്നാല്‍ നിങ്ങള്‍ രണ്ടു പേരും  അരക്കുപ്പി വീതം തന്നാല്‍ മതി.

Sunday, April 24, 2011

മുല്ല വരെ


നാട്ടു മൂപ്പന്‍ ഒരു യാത്രയിലായിരുന്നു. ആ സമയത്താണ്‌ നബിദിനം ആഗതമായത്. തറവാട്ടില്‍ വലിയ നിലയില്‍ തന്നെ മൌലിദ് പാരായണവും സദ്യയും ഒരുക്കി.  പള്ളിയില് നിന്നെത്തിയ രണ്ട് മുസ്‌ലിയാന്മാരും രണ്ട് മുല്ലമാരുമാണ്‌ മൌലിദ് പാരായണം നടത്തിയത്. മുസ്‌ലിയാന്മാര്‍ കിതാബ് നോക്കി ഗദ്യഭാഗങ്ങള്‍ ഓതുകയും പദ്യം ചൊല്ലുകയും ചെയ്തു. മുല്ലമാര്‍ കിതാബില്‍ നോക്കി ഓതിയിരുന്നില്ല. കാണാതെ ചൊല്ലാവുന്ന ചില പദ്യങ്ങള്‍ മാത്രമാണ്‌ അവര്‍ ചൊല്ലിയിരുന്നത്. മൌലിദും സദ്യയും കഴിഞ്ഞ് മുസ്‌ലിയാന്മാരും മുല്ലമാരും പോകാനൊരുങ്ങി. അപ്പോള്‍ കാര്യസ്ഥന്‍ രാമന്‍ നായര്‍ കൈമടക്കുമായെത്തി. മുസ്‌ലിയാന്മാര്‍ക്ക് അഞ്ച് രൂപ,  മുല്ലമാര്‍ക്ക് 10 രൂപ വീതമാണ്‌ നല്‍കിയത്. നല്‍കുമ്പോള്‍ അയാള്‍ മുസ്‌ലിയാന്മാരോട് പറഞ്ഞുവത്രെ: അടുത്ത തവണ മൌലിദിന്ന് വരുമ്പോഴേക്ക് നിങ്ങളും മുല്ല വരെ പഠിച്ചിട്ട് വരണമെന്ന്.


Thursday, April 21, 2011

സംഖ്യ


ഗുരു, ശിഷ്യനോട്: നീ ഒരു സംഖ്യ മനസ്സില്‍ വിചാരിച്ചാല്‍ അതെത്രയാണെന്ന് ഞാന്‍ പറയാം.
ശിഷ്യന്‍: അതെയോ?
ഗുരു: അതെ. നീ അഞ്ചിനും ഏഴിനും ഇടയിലുള്ള ഒരു സംഖ്യ വിചാരിച്ചോളൂ. അതെത്രയാണെന്ന് ഞാന്‍ തെറ്റാതെ പറയാം.

Wednesday, April 20, 2011

വെണ്ണീര്‍ 


ഒരിക്കല്‍ അവശനായ ഒരു തമിഴന്‍, ഒരു മലയാളി കുടുംബം താമസിക്കുന്നിടത്ത് കയറിച്ചെന്ന് പറഞ്ഞു: കൊഞ്ചം വെണ്ണീര്‍  കൊടുങ്കോ.
മലയാളം മാത്രമറിയാവുന്ന സ്ത്രീ തിരിച്ച് ചോദിച്ചു: വെണ്ണീരോ?
തമി: ആമാങ്കോ, വെണ്ണീര്‍ താന്‍.
ആ സ്ത്രീ അകത്ത് പോയി, അടുപ്പില്‍ നിന്ന് അല്‍പ്പം വെണ്ണീര്‌ -ചാരം- വാരിക്കൊണ്ട് വന്ന് അയാള്‍ക്ക് നേരെ നീട്ടി.
തമിഴില്‍ 'വെണ്ണീരി'ന്നര്‍ത്ഥം 'ചൂടുവെള്ളം' എന്നാണ്‌.

Tuesday, April 19, 2011

കോഴിക്കുഞ്ഞ്


ടീച്ചര്‍: കോഴിക്കുഞ്ഞ് മുട്ടയില്‍ നിന്ന് പുറത്ത് വരുന്നതെങ്ങനെ?

ടിന്റുമോന്‍: അത് അകത്ത് പോകുന്നതെങ്ങനെ എന്ന് ടീച്ചര്‍ പറഞ്ഞ് തന്നാല്‍ പുറത്ത് വരുന്നതെങ്ങനെയെന്ന് ഞാന്‍ പറയാം.