Followers

Showing posts with label ഇപ്രോച്ച് റോഡ്. Show all posts
Showing posts with label ഇപ്രോച്ച് റോഡ്. Show all posts

Tuesday, August 3, 2010

ഇപ്രോച്ച് റോഡ്

രണ്ട് നിയോജക മണ്ഡലങ്ങള്‍ക്ക് അതിരിടുന്ന പുഴയ്ക്ക് പാലം പണിയുകയാണ്‌. ഒരു മണ്ഡലം ഭരണ കക്ഷിയുടേതും മറ്റേത് പ്രതിപക്ഷത്തിന്‍റേതുമാണ്‌. ഇതില്‍ ഭരണകക്ഷി എം.എല്‍.എ. യാണ്‌ പാലം കൊണ്ട്‌വരാന്‍ അധ്വാനിച്ചത്. പ്രതിപക്ഷ എം.എല്‍.എ.യുടെ മുഖ്യ ജോലി ഭരണപക്ഷത്തെ വിമര്‍ശിക്കലായിരുന്നു. പാലം അനുവദിക്കില്ലെന്നും പ്രദേശത്തോട് കടുത്ത അവഗണനയാണെന്നും ആദ്യം പറഞ്ഞു. പാലം അനുവദിച്ചപ്പോള്‍  തറക്കല്ലിടല്‍ പോലും നടക്കില്ലെന്നും ഇത് വഞ്ചനയാണെന്നും പറഞ്ഞു. തറക്കല്ലിടല്‍ കഴിഞ്ഞപ്പോള്‍ തറക്കല്ലേ ഉണ്ടാകൂ പാലം ഉണ്ടാകില്ലെന്ന് പ്രസംഗിച്ച് നടന്നു. എന്നാലും പാലം യാഥാര്‍ത്ഥ്യമായി. അപ്രോച്ച് റോഡിന്‍റെ പണി നടക്കുകയാണ്‌. അപ്രോച്ച് റോഡിന്‍റെ പണി തുടങ്ങിയത് ഭരണകക്ഷി എം.എല്‍.എ.യുടെ മണ്ഡലത്തിന്‍റെ ഭാഗത്തായിരുന്നു. ഇത് കണ്ടതും എം.എല്‍.എ. സ്വന്തം മണ്ഡലത്തില്‍ നിന്ന് കൊണ്ട് പ്രസംഗിച്ചു: പ്രതിപക്ഷ എം.എല്‍.എ.മാരുടെ മണ്ഡലങ്ങളോട് എന്നും അവഗണന കാണിക്കുന്ന ഈ സര്‍ക്കാര്‍ ഇപ്പോഴും അത് തുടരുകയാണ്‌. ഈ പാലത്തിന്‍റെ കാര്യം തന്നെ നോക്കൂ. ഇവിടെ 'അപ്രോച്ച് റോഡിന്‍റെ' പണി തുടങ്ങിയിരിക്കുന്നു; എന്നാല്‍ 'ഇപ്രോച്ച് റോഡിന്‍റെ' പണി തുടങ്ങാതെ അനന്തമായി നീട്ടിക്കൊണ്ട് പോവുകയാണ്‌. അവഗണന തന്നെ അവഗണന.