Followers

Showing posts with label അയ്യായിരം  അപ്പം . Show all posts
Showing posts with label അയ്യായിരം  അപ്പം . Show all posts

Tuesday, June 8, 2010

5000 അപ്പം 

അച്ചന്‍ പള്ളിയില്‍ പ്രസംഗിക്കുകയാണ്‌. ക്രിസ്തുവിന്‍റെ അല്‍ഭുത കൃത്യങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ അഞ്ചപ്പം കൊണ്ട് 5000 പേരെ ഊട്ടിയ കാര്യവും പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ കുസൃതിക്കാരിയായ യുവതി മോളി പറഞ്ഞു: 'അത് എനിക്കും കഴിയും.'
പിന്നീട് കപ്യാര്‌ പറഞ്ഞ് അച്ചന്‍ തനിക്ക് പറ്റിയ തെറ്റ് മനസ്സിലാക്കിയപ്പോഴാണ്‌ മോളിയുടെ അവകാശവാദത്തിന്‍റെ കാരണമറിയുന്നത്. '5000 അപ്പം കൊണ്ട് അഞ്ച് പേരെ ഊട്ടി എന്നാണ്‌ അച്ചന്‍ പറഞ്ഞിരുന്നത്'.
അടുത്ത നാള്‍ അതെ അല്‍ഭുത പ്രവൃത്തി അച്ചന്‍ തെറ്റൊന്നും കൂടാതെ ആവര്‍ത്തിച്ചു പറഞ്ഞു. അപ്പോഴും മോളി പറഞ്ഞു: 'അതെനിക്കും കഴിയും'
ഉടനെ അച്ചന്‍ അവളെ കയ്യോടെ പിടികൂടി; എന്നിട്ട് ചോദിച്ചു: 'നിനക്കതെങ്ങനെ കഴിയും?'
മോളി: 'ഇന്നലത്തെ അപ്പം എത്രയാണച്ചോ ബാക്കി കിടക്കുന്നത്'?