Followers

Showing posts with label ബാക്കി 50. Show all posts
Showing posts with label ബാക്കി 50. Show all posts

Monday, July 19, 2010

50 കഴിച്ച് ബാക്കി 50

ഒരു കശാപ്പുകാരന്‍റെ കടയില്‍ നിന്ന് ഒരു നായ ഒരു കഷണം മാംസവും കടിച്ചുകൊണ്ടോടി. നായയെ കശാപ്പുകാരന്‍ തിരിച്ചറിഞ്ഞു. അതൊരു വക്കീലിന്‍റേത് ആയിരുന്നു. അയാള്‍ വക്കീലിനെ സമീപിച്ച് ചോദിച്ചു: നിങ്ങളുടെ നായ എന്‍റെ കടയില്‍ നിന്ന് ഒരു കഷണം മാംസം കടിച്ചു കൊണ്ട് പോയാല്‍ അതിന്‍റെ വില നല്‍കാന്‍ നിയമപരമായി താങ്കള്‍ ബാധ്യസ്ഥനാണോ?
വക്കീല്‍: അതെ.
കശാപ്പുകരന്‍: എങ്കില്‍ എനിക്ക് നിങ്ങള്‍ 50 രൂപ തരണം.
വക്കീല്‍: ഒരു 50 രൂപ ഇങ്ങോട്ട് തരാന്‍ കയ്യിലുണ്ടോ?
കശാപ്പുകാരന്‍: ഉണ്ട്. (വേഗം 50 രൂപാ നോട്ടെടുത്ത് വക്കീലിന്ന് നല്‍കി. 100 രൂപ ഇപ്പോള്‍ കിട്ടുമെന്ന് കരുതി കാത്ത് നിന്നു.)
അല്‍പ്പ സമയം കഴിഞ്ഞു വക്കീല്‍: ഇനിയും നിങ്ങള്‍ പോയില്ലേ?
കശാപ്പുകാരന്‍: എനിക്ക് 100 രൂപ തന്നില്ല.
വക്കീല്‍: നിയമോപദേശം നല്‍കുന്നതിന്ന് ഞാന്‍ വാങ്ങുന്ന ഫീസ് 100 രൂപയാണ്‌. അത്‌കൊണ്ടാണ്‌ മാംസത്തിന്‍റെ 50 കഴിച്ച് ബാക്കി 50 ഇങ്ങോട്ട് വാങ്ങിയത്.