Followers

Showing posts with label ചന്ദ്രിക. Show all posts
Showing posts with label ചന്ദ്രിക. Show all posts

Sunday, July 3, 2011

ചന്ദ്രിക



ഞങ്ങളുടെ നാട്ടില്‍ ഒരു പാവം അബുകാക്കയുണ്ടായിരുന്നു...ആളുകള്‍ ജമാഅത്ത് അബു എന്ന് വിളിക്കും...
ഒരിക്കല്‍ അദ്ദേഹം ഒരു ഹോട്ടല്‍ തുടങ്ങി....പേര് "ലളിതം"
ഒരു ഹാര്‍ഡ് ബോഡില്‍ ചോക്കുകൊണ്ട് അദ്ദേഹം തന്നെ പേരെഴുതിയപ്പോള്‍ 'ലളിതം' എന്നതിലെ 'ം' ഇടാന്‍ സ്ഥലമുണ്ടായില്ല..അങ്ങനെ "ഹോട്ടല്‍ ലളിത" എന്നായി...എപ്പോഴും അദ്ദേഹത്തെ പരിഹസിക്കാറുള്ള ചില ലീഗ് കുട്ടികള്‍ ഇതും ഒരു വിഷയമാക്കി...
അവര്‍ ചോദിച്ചു..എന്താ അബുകാക്കാ...ഒരു ഹിന്ദു പെണ്ണിന്റെ പേരാണോ നിങ്ങള്‍ ഹോട്ടലിന് നല്‍കിയത്....?
ഉടനെ വന്നു സരസനായ അബുകാക്കയുടെ മറുപടി.."ഞാന്‍ ഒരു പാവം അബു....ഒരു തെറ്റുപറ്റി എന്നങ്ങ് കൂട്ടിക്കോളീ...പക്ഷെ ...നിങ്ങളുടെ ബാഫഖി തങ്ങളും,പൂക്കോയതങ്ങളുമൊക്കെ ഒരുപാട് ആലോചിച്ച് ഒരു പത്രം തുടങ്ങിയപ്പോ അതിനിട്ട പേരെന്താ...ചന്ദ്രിക....അതും ഒരു ഹിന്ദു പെണ്ണിന്റെ പേരുതന്നെ അല്ലേ..."


സമ്പാ: അനീസ്‌, നൗഷാദ്