Followers

Showing posts with label രാജകല്‍പ്പന. Show all posts
Showing posts with label രാജകല്‍പ്പന. Show all posts

Sunday, July 25, 2010

രാജകല്‍പ്പന

രാജാവ് ഒരു സദ്യയൊരുക്കി. പ്രധാനികളെ അതിലേക്ക് ക്ഷണിച്ചു. മുല്ല വിജ്ഞനും രസികനുമാണെന്ന് രാജാവിന്നറിയാം. അത്കൊണ്ട് മുല്ലയെയും ക്ഷണിച്ചുവെന്ന് മാത്രമല്ല; മുല്ലയെ ഒന്ന് കളിയാക്കാനുള്ള ഒരു സൂത്രമൊപ്പിക്കുകയും ചെയ്തു. മുല്ല എത്തുന്നതിന്ന് മുമ്പ് തന്നെ അതിഥികളില്‍ എല്ലാവര്‍ക്കും രാജാവ് ഓരോ കോഴിമുട്ട നല്‍കി. അവ ഇരിപ്പിടത്തില്‍ ഒളിച്ചുവെക്കാന്‍ പറഞ്ഞു. സദ്യയില്‍ എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ രാജാവ് പറഞ്ഞു: ഇനി എല്ലവരും ഓരോ മുട്ടയിടണം. ഇത് രാജ കല്‍പ്പനയാണ്‌.
മുല്ലയൊഴികെ എല്ലാവരും കല്‍പ്പന അനുസരിച്ചു.മുട്ട രാജാവിന്ന് നല്‍കി.
രാജാവ്: മുല്ലാ, താങ്കളെന്താ രാജകല്‍പ്പന ധിക്കരിക്കുന്നത്?
മുല്ല എഴുന്നേറ്റ് നിന്ന് രണ്ട് കൈ കൊണ്ട് തുടയില്‍ ഇരുവശത്തുമായി രണ്ട്മൂന്ന് തവണ അടിച്ചു. എന്നിട്ട് ചൊല്ലി: കൊ കൊ കോ കോ.
രാജാവ്: എന്താ പരിഹസിക്കുകയാണോ?
മുല്ല: മഹാരാജന്‍, അങ്ങ് ക്ഷമിക്കണം. താങ്കള്‍ ക്ഷണിച്ച ഈ അതിഥികളെല്ലാം പിടക്കോഴികളാണ്‌. അവരുടെ പൂവനാണ്‌ ഞാന്‍. അത് തിരിച്ചറിയാതെയാണ്‌ അങ്ങെന്നോട് മുട്ടയിടാന്‍ കല്‍പ്പിച്ചത്.