Followers

Showing posts with label ആശംസാ ടെലിഗ്രാം. Show all posts
Showing posts with label ആശംസാ ടെലിഗ്രാം. Show all posts

Wednesday, May 26, 2010

ആശംസാ ടെലിഗ്രാം

തങ്കമ്മയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്ന അടുത്ത കൂട്ടുകാരി ഒരു ആശംസാ ടെലിഗ്രാം അയച്ചു.. ചെലവ് ചുരുക്കാന്‍ വേണ്ടി ഒരു ബൈബിള്‍ വാക്യത്തിന്‍റെ നമ്പര്‍ മാത്രമാണ്‌ സന്ദേശമായി എഴുതിയിരുന്നത്. '1യോഹന്നാന്‍ 4/18' എന്ന് മാത്രം. ആ വാക്യം ഇപ്രകാരമാണ്‌: 'സ്നേഹത്തില്‍ ഭയമില്ല; പൂര്‍ണ്ണമായ സ്നേഹം ഭയത്തെ പുറംതള്ളുന്നു....'.
പക്‌ഷെ തപാല്‍ വകുപ്പ് അവരുടെ കാഴ്ചപ്പാടില്‍ വളരെ നിസ്സാരമായ ഒരു തെറ്റ് വരുത്തി. അപ്പോള്‍ സന്ദേശം ഇങ്ങനെ ആയി. 'യോഹന്നാന്‍ 4/18'.
തങ്കമ്മയും ജന്‍മനാ സംശയാലുവായ ഭര്‍ത്താവും ചേര്‍ന്ന് കൂട്ടുകാരിയുടെ സന്ദേശം വേദപുസ്തകത്തില്‍ കണ്ടെത്തിയപ്പോള്‍  അതവള്‍ക്ക് വലിയ ഒരു ആഘാതമായി മാറി. കാരണം യോഹന്നാന്‍ 4/18 ഇപ്രകാരമാണ്‌: 'നിനക്ക് അഞ്ച് ഭര്‍ത്താക്കന്മാരുണ്ടായിരുന്നു; ഇപ്പോള്‍ കൂടെയുള്ളവന്‍ നിന്‍റെ ഭര്‍ത്താവല്ല. ഇത് നീ പറഞ്ഞത് സത്യമാകുന്നു'