Followers

Showing posts with label ബസ് ഓടിക്കാന്‍ പഠിക്കുകയും ചെയ്തു. Show all posts
Showing posts with label ബസ് ഓടിക്കാന്‍ പഠിക്കുകയും ചെയ്തു. Show all posts

Friday, June 4, 2010

ബസ് ഓടിക്കാന്‍ പഠിക്കുകയും ചെയ്തു

നാട്ടില്‍ ബസ് വന്നു തുടങ്ങിയ കാലം. നമ്പൂതിരിക്ക് ബസില്‍ കയറാന്‍ ഒരു മോഹം. അവസാനം ബസില്‍ കയറി; തൊട്ടടുത്ത പട്ടണത്തില്‍ പോയി, അടുത്ത ട്രിപ്പില്‍ തിരിച്ചു ഗ്രാമത്തിലേക്ക് പോന്നു. ഇല്ലത്തെത്തിയപ്പോള്‍ അന്തര്‍ജ്ജനം ഓടി വന്നു. എന്നിട്ട് ചോദിച്ചു: എങ്ങനെയാണ്‌ ബസ്? എങ്ങനെയാണ്‌ അതില്‍ കയറുക? നിങ്ങള്‍ ശരിക്കും കയറിയോ? .. ഒരു കൂട്ടം ചോദ്യങ്ങള്‍! ഒറ്റ ശ്വാസത്തില്‍!
എല്ലാറ്റിനും നമ്പൂതിരി മറുപടിയും നല്‍കി. അവസാനം ചോദിക്കാത്ത ഒരു ചോദ്യത്തിന്‌ കൂടി ഉത്തരം നല്‍കി: 'നോം ബസ് കാണുകയും ബസില്‍ കയറുകയും ബസില്‍ യാത്ര ചെയ്യുകയും മാത്രമല്ല ചെയ്തത്. ബസ് ഓടിക്കാന്‍ പഠിക്കുകയും ചെയ്തു.'
അന്തര്‍ജ്ജനം ആശ്ചര്യത്തോടെ ചോദിച്ചു: എങ്ങനെയാണ്‌ ബസ് ഓടിക്കുന്നത്?
നമ്പൂതിരി: 'അത് വളരെ എളുപ്പമാണ്‌. ബസിന്‍റെ മുന്‍ഭാഗത്ത് നിന്ന് പിന്‍ ഭാഗത്തേക്ക് ഒരു ചരട് വലിച്ച് കെട്ടിയിട്ടുണ്ട്. അത് പിടിച്ച് ഒരു വലി വലിച്ചാല്‍ ബസ് നില്‍ക്കും; രണ്ട് വലി വലിച്ചാല്‍ ബസ് ഓടുകയും ചെയ്യും. അത്രയേ ഉള്ളൂ.'