Followers

Showing posts with label അടിമയെ വാങ്ങാന്‍. Show all posts
Showing posts with label അടിമയെ വാങ്ങാന്‍. Show all posts

Sunday, September 5, 2010

അടിമയെ വാങ്ങാന്‍

മുഹമ്മദ് നബി ഒരിക്കല്‍ അങ്ങാടിയിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ അവിടെ ചില ചരക്കുകല്‍ വിറ്റുകൊണ്ടിരുന്ന സാഹിറിനെ നബി ശ്രദ്ധിച്ചു. പിന്നിലൂടെ ചെന്ന് നബി സാഹിറിനെ കെട്ടിപ്പിടിച്ചു. എന്നിട്ട് വിളിച്ചു ചോദിച്ചു: ഈ അടിമയെ വാങ്ങാന്‍ ആരെങ്കിലും ഉണ്ടോ?
സാഹിര്‍ തിരിഞ്ഞു നോക്കി. നബിയെ കണ്ടതും അദ്ദേഹം നബിയുടെ കൈ ചുംബിച്ചു.  എന്നിട്ട് ചോദിച്ചു: എന്നെ വില്‍ക്കാന്‍ കഴിയില്ലെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
നബി: ഇല്ല. അല്ലാഹുവിങ്കല്‍ നല്ല ലാഭം നേടുന്നവനാണ്‌ താങ്കള്‍.