Followers

Saturday, August 7, 2010

സീറ്റ് കിട്ടിയില്ല

വൈദികന്‍ ബസില്‍ കയറി; നല്ല തിരക്കായത് കൊണ്ട് സീറ്റ് കിട്ടിയില്ല. അദ്ദേഹം അല്‍പ്പം മുമ്പോട്ട് മാറിനിന്നപ്പോള്‍ ഒരു യുവാവ് എഴുനേറ്റു. അച്ചന്‌ വളരെ സന്തോഷമായി. ഇക്കാലത്തും ഇങ്ങനെ പുരോഹിതന്‍മാരെ നഹുമാനിക്കുന്ന ചെറുപ്പക്കാരുണ്ടല്ലോ എന്ന സന്തോഷം. അച്ചന്‍ അദ്ദേഹത്തോട് ഇരിക്കാന്‍ പറഞ്ഞു. അയാള്‍ കൂട്ടാക്കിയില്ല. അച്ചന്‍ അയാളെ ബലമായി പിടിച്ചിരുത്താന്‍ ശ്രമിച്ചു. അയാള്‍ പരഞ്ഞു: എന്നെ വിടച്ചോ, എനിക്കിറങ്ങേണ്ട സ്ഥലമെത്തി.