Followers

Showing posts with label റ്റൂത്ത്‌ബ്രഷ്. Show all posts
Showing posts with label റ്റൂത്ത്‌ബ്രഷ്. Show all posts

Monday, July 19, 2010

റ്റൂത്ത്‌ബ്രഷ്

മുന്‍കോപിയായ ഒരു ഭര്‍ത്താവ് മരിച്ച് പോയ ഭാര്യയെ സ്വപ്നത്തില്‍ കണ്ടു. അപ്പോള്‍ അയാള്‍ ചോദിച്ചു: ഞാന്‍ എപ്പോഴും ദേഷ്യപ്പെടുകയും ചീത്ത പറയുകയും ചെയ്യാറുണ്ടായിരുന്നല്ലോ. നീ എങ്ങനെയായിരുന്നു എല്ലാം സഹിച്ചത്? നിനക്ക് ദേഷ്യം വരുമ്പോള്‍ നീ എന്താണ്‌ ചെയ്തിരുന്നത്?
ഭാര്യ: ദേഷ്യം വരുമ്പോള്‍ ഞാന്‍ പോയി റ്റൂത്ത്‌ബ്രഷ് കൊണ്ട് ക്ലോസെറ്റ് കഴുകുമായിരുന്നു.
ഭര്‍ത്താവ്: ഇത് നല്ല രസമായിരിക്കുന്നല്ലോ കേള്‍ക്കാന്‍. ആട്ടെ, അങ്ങനെ ചെയ്യുമ്പോള്‍ ദേഷ്യം കുറയുമായിരുന്നോ?
ഭാര്യ: തീര്‍ച്ചയായും.
ഭര്‍ത്താവ്: അതിന്‍റെ ഗുട്ടന്‍സാണ്‌ എനിക്ക് മനസ്സിലാകാത്തത്.
ഭാര്യ: മനുഷ്യാ, നിങ്ങളുടെ റ്റൂത്ത്‌ബ്രഷ് കൊണ്ടായിരുന്നു ക്ലോസെറ്റ് കഴുകിയിരുന്നത്.