Followers

Showing posts with label വിഷയം മാറ്റല്ലേ. Show all posts
Showing posts with label വിഷയം മാറ്റല്ലേ. Show all posts

Wednesday, July 28, 2010

വിഷയം മാറ്റല്ലേ

ഒരിക്കല്‍ മുല്ലാ നസ്‌റുദ്ദീന്‍ തന്‍റെ ഗേള്‍ ഫ്രന്‍ഡിനോട് സംസാരിക്കുകയായിരുന്നു. അയാള്‍ അവരെ വര്‍ണ്ണിച്ചുകൊണ്ടേയിരുന്നു: നിന്‍റെ കണ്ണൂകള്‍ .. ഒഹ്! ഇത്പോലുള്ള കണ്ണൂകള്‍ വേറെ ഞാന്‍ കണ്ടിട്ടില്ല. അവ ഈ ലോകത്തിന്‍റെ ഭാഗമല്ല; അങ്ങ് ആകാശത്ത് നിന്ന് വന്നവയാണ്‌. നിന്‍റെ മുഖം... അതിന്‍റെയൊരു ശോഭ! ഞാന്‍ എന്ത് പറയാനാ.... പൂര്‍ണ്ണ ചന്ദ്രന്‍റെ ശോഭയാണതിന്ന്. നിന്‍റെ സാന്നിധ്യം സൃഷ്ടിക്കുന്ന ഒരാനന്ദം അത് വര്‍ണ്ണിക്കാന്‍ ഞാന്‍ അശക്തനാണ്‌.....
അവര്‍ ഇടക്ക് കയറി ചോദിച്ചു: നസ്‌റുദ്ദീന്‍, താങ്കളെന്നെ കല്യാണം കഴിക്കുമോ?
മുല്ല: ദയവ് ചെയ്ത് നീ വിഷയം മാറ്റല്ലേ.