മുഴുക്കുടിയനും തമ്മാടിയുമായ ഔസേപ്പിന്‍റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതാണ് വികാരിയച്ചന്‍.
ഔസേപ്പിന്‍റെ ഭാര്യ കുടുംബത്തിലെ സകല പ്രശ്നങ്ങളും കഷ്ടപ്പാടുകളും അച്ചന് മുമ്പില്‍ നിരത്തി. (എന്നിട്ട് ഭര്‍ത്താവിന് നേരെ വിരല്‍ ചൂണ്ടിയിട്ട് പറഞ്ഞു:) ഇതിയാന്‍ ഒരുത്തനാണച്ചോ ഇതിനെല്ലാം കാരണക്കാരന്‍.
അച്ചന്‍: ഔസേപ്പേ, നീ കേട്ടില്ലേ ഇപ്പറഞ്ഞതെല്ലാം?
ഔസേപ്പ്: കേട്ടച്ചോ.
അച്ചന്‍: ഔസേപ്പേ, മദ്യമാണ് ഈ കുടുംബത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണം.
ഔസേപ്പ്: നന്ദിയുണ്ടച്ചോ. അച്ചനൊരാളെങ്കിലും പറഞ്ഞല്ലോ ഈ കുടുംബത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണക്കാരന്‍ ഞാനല്ലെന്ന്.