ആഭരണ മോഷണക്കേസില്‍ പിടിക്കപ്പെട്ട നാണുവിനെ കോടതി വെറുതെ വിട്ടു. തെളിവില്ലെന്നതായിരുന്നു കാരണം. വിധി പ്രസ്താവിച്ച ശേഷം മജിസ്ട്രേറ്റ് നാണുവിനോട് ചോദിച്ചു: നിങ്ങള്‍ക്ക് സന്തോഷമായോ?
നാണു: പെരുത്ത് സന്തോഷായി ഏമാനേ.
മജിസ്ട്രേറ്റ്: ശരി, നിങ്ങള്‍ക്ക് പോകാം.
നാണു: അപ്പോ, ഏമാനേ, എനിക്കാ ആഭരണം വിറ്റ് കാഷ് ചെലവാക്കാലോ അല്ലേ? ഇനി ആരെയും പേടിക്കേണ്ടല്ലോ.