Followers

Sunday, June 27, 2010

സിഗരറ്റ്

കുസൃതിക്കാരനായ മകന്‍ ഉച്ചയോടെ സ്കൂളില്‍ നിന്നും തിരിച്ചെത്തി. അമ്മ ചോദിച്ചു: എന്ത് പറ്റി? എന്താ ഇത്ര നേരത്തെ ഇങ്ങ് പോന്നത്?
മകന്‍: എന്നെ പുറത്താക്കി.
അമ്മ: എന്തിന്‌? നീ എന്ത് തെറ്റാ ചെയ്തത്?
മകന്‍: അക്കരയിലെ രാജന്‍ സിഗരറ്റ് വലിച്ചത് സാര്‍ കണ്ടു പിടിച്ചു; എന്നിട്ട് രണ്ടാളെയും പുറത്താക്കി.
അമ്മ: അവന്‍ സിഗരറ്റ് വലിച്ചതിന്ന് എന്തിനാടാ നിന്നെ പുറത്താക്കിയത്?
മകന്‍: ഞാന്‍ വലിച്ചെറിഞ്ഞ കുറ്റി പെറുക്കിയാ അവന്‍ വലിച്ചത്.