ബര്‍ണാഡ് ഷാ ഒരു ബസ് യാത്രയിലായിരുന്നു. അപ്പോള്‍ സഹ യാത്രികന്‍ (അയാള്‍ക്ക് ഷായെ മുഖപരിചയമില്ല.) ചോദിച്ചു: താങ്കള്‍ എങ്ങോട്ടാണ്?
ഷാ: ലിങ്കന്‍ ഹാളില്‍ ഒരു പ്രസംഗമുണ്ട്; അവിടേക്കാണ്.
സഹയത്രികന്‍: ഓ, ആ ബോറന്‍ ഷായുടെ പ്രസംഗം! അതിനാണോ പോകുന്നത്?
ഷാ: ഷാ ബോറനാണ്. പക്ഷെ എന്ത് ചെയ്യും. പോകാതെ പറ്റില്ല. അവിടെ പ്രസംഗിക്കാമെന്ന് ഞാനേറ്റു പൊയില്ലേ?