സ്വതവേ ബുദ്ധി അല്‍പ്പം കമ്മിയായ രാമന്‍കുട്ടി കടുത്ത നിരാശയിലാണ് ലൈബ്രറിയിലേക്ക് കടന്ന് വന്നത്. അയാള്‍ കാരണം വിശദീകരിച്ചു: ഇന്നലെ ഞാന്‍ കൊണ്ട്പോയ നോവലില്‍ കഥാപാത്രങ്ങളുടെ പേര് മാത്രമേ ഉള്ളൂ. കഥയില്ല.'
രാമു കൊണ്ട് പോയ നോവല്‍ ബുക്ക് കണ്ടപ്പോള്‍ ലൈബ്രേറിയന് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. അമളി പറ്റിയത് രാമുവിനായത് കൊണ്ട് ചിരിയടക്കിപ്പിടിച്ചിരുന്നു. എന്നിട്ട് രാമുവിന് വിശദീകരണം നല്‍കി: രാമൂ, ഇത് നോവലല്ല; നമ്മുടെ ലൈബ്രറി തയ്യറാക്കിയ പ്രാദേശിക ടെലഫോണ്‍ ഡയറക്ടറിയാണ്.