Followers

Saturday, June 26, 2010

അമ്മയും മകനും 

ഒരു യുവാവ് ഷോപ്പിങ് നടത്തുകയാണ്‌. അപ്പോള്‍ ഒരു വൃദ്ധ അയാളെ സമീപിച്ചു പറഞ്ഞു: നീ എന്‍റെ മരിച്ച് പോയ മകനെപ്പോലെയുണ്ട്. നിന്നെ കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. അവനെ കണ്ടില്ലെങ്കിലും അവനെപ്പോലെ ഒരാളെ കാണാനായല്ലോ. ഇനി നീ എനിക്ക് എന്‍റെ മകന്‍ തന്നെയാണ്‌.
അയാള്‍ക്ക് വല്ലാത്ത അനുകമ്പ തോന്നി; അയാള്‍ പറഞ്ഞു: ശരി അമ്മെ. എന്‍റെ പെറ്റമ്മ മരിച്ച് പോയതാണ്‌. ഇനി ഞാന്‍ ഈ അമ്മയെ എന്‍റെ സ്വന്തം അമ്മയായി സ്വീകരിച്ച് കൊള്ളാം.
അവര്‍: ശരി, മകനേ. എനിക്ക് തൃപ്തിയായി. എന്‍റെ ഷോപ്പിങ് കഴിഞ്ഞു. എനിക്കല്‍പ്പം ധൃതിയുണ്ട്. ഞാന്‍ പോവുകയാണ്‌. നിനക്ക് വിരോധമില്ലെങ്കില്‍ ഒന്ന് കാഷ് കൌണ്ടര്‍ വരെ വന്ന് എന്നെ യാത്രയാക്കാമോ?
അയാള്‍: തീര്‍ച്ചയായും.
അവരൊരുമിച്ച് നടന്ന് കാഷ് കൌണ്ടറിന്ന് മുമ്പിലെത്തി. അപ്പോള്‍ അവര്‍ പറഞ്ഞു: ഇനി മോന്‍ പോയ്ക്കോളൂ.
അയാള്‍: ശരി, അമ്മെ. അമ്മ വിളികാന്‍ മറക്കരുതേ.
ഇത്രയും പറഞ്ഞു അയാള്‍ തിരിച്ച് നടന്നു. ഷോപ്പിങ് കഴിഞ്ഞ് കാഷ് അടക്കാന്‍ അയാള്‍ കൌണ്ടറിലെത്തി. ബില്‍ കിട്ടിയപ്പോള്‍ അയാള്‍ അന്ധാളിച്ച് പോയി. അയാള്‍ വാങ്ങിയതിന്‍റെ നാലിരട്ടി വരുന്ന ബില്‍ ആണ്‌ കിട്ടിയത്. അയാള്‍ കഷ്യറോട്: ഞാന്‍ ഇത്രയൊനും സാധനം വാങ്ങിയിട്ടില്ലല്ലോ.
കാഷ്യര്‍: ഇത് നിങ്ങളുടെ അമ്മ വാങ്ങിയത് കൂടി ചേര്‍ത്താണ്‌ ബില്‍ ഇട്ടത്. മകന്‍ തരുമെന്ന് പറഞ്ഞാണ്‌ അവര്‍ സാധനവുമായി പോയത്.