ഒരു വേദപഠനക്ലാസാണ് രംഗം. അന്ന് ക്ലാസെടുത്ത ഭാഗം ഒരു കുട്ടി വായിക്കുകയും മറ്റുള്ളവര്‍ വേദപുസ്തകം നോക്കി ഇരിക്കുകയുമാണ്. ഉപദേശിയും വേദ പുസ്തകം നോക്കിയിരിക്കുകയാണ്. ഇതിനിടെ പെട്ടെന്ന് വായന നിന്നു. ഉപദേശി തല ഉയര്‍ത്തി നോക്കി. എല്ലാ കുട്ടികളും വാതിലിനു നേരെ നോക്കുന്നത് കണ്ടപ്പോള്‍ ഉപദേശിയും അങ്ങോട്ട് നോക്കി. ഒരു പട്ടിക്കുട്ടി ക്ലാസില്‍ കയറി വന്നിരിക്കുന്നു. ഉപദേശി ഒച്ചയിട്ടു. പട്ടിക്കുട്ടി പേടിച്ചോടി. കുട്ടികള്‍ ആരംഗം കണ്ട് ചിരിക്കാനും ഓരോന്ന് പറയാനും തുടങ്ങി.
ഉപദേശി: സയലന്‍സ്, സയലന്‍സ്. ജോണ്‍, വായന തുടരൂ.
ജോണ്‍ വേദപുസ്തകം നോക്കി വായിച്ചൂ: 'അവന്‍ തന്‍റെ സ്വന്തക്കാരിലേക്ക് വന്നു; എന്നാല്‍ അവരോ അവനെ ആട്ടിക്കളഞ്ഞു.'