കാട്ടിലിരുന്ന് കരയുന്ന ഒരു മനുഷ്യനെ കണ്ട കണ്‍ഫ്യുഷസ്: എന്തിനാണ് നിങ്ങള്‍ കരയുന്നത്?
അയാള്‍: എന്‍റെ ഭാര്യയെയും പൊന്നു മക്കളേയും കടുവ പിടിച്ച് തിന്നു.
കണ്‍ഫൂഷ്യസ്: പിന്നെന്താ നിങ്ങള്‍ നാട്ടിലേക്ക് പോകാതെ ഈ കൊടും കാട്ടില്‍ തന്നെ കഴിയുന്നത്?
അയാള്‍: എങ്ങനെ പോകും പ്രഭോ, അവിടെ സര്‍ക്കാറുണ്ട്.