തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് കടുത്ത ദേഷ്യവും സങ്കടവും. ഭാര്യ അടുത്ത് ചെന്ന് മയത്തില്‍ കാര്യമന്വേഷിച്ചു.
മറുപടി: 'ഇന്നെനിക്ക് 37 ഹാരമേ കിട്ടിയിട്ടുള്ളൂ...."
ഭാര്യ ഇടക്കു കയറി ചോദിച്ചു: 'എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ഒമ്പതേ കിട്ടിയിട്ടുള്ളു എന്നാണല്ലോ ഞാന്‍ കേട്ടത്. എങ്കില്‍ ഇത് നല്ല ലീഡിങ്ഗ് അല്ലേ?'
സ്ഥനാര്‍ത്ഥി: 'അതല്ലടീ കാര്യം. അമ്പത് ഹാരത്തിനുള്ള കാഷ് ഞാന്‍ കാലത്ത് എണ്ണിക്കൊടുത്തതാണ്."