Followers

Thursday, June 9, 2011

അണി


സംഘം ചര്‍ന്നു നമസ്കരിക്കുമ്പോള്‍ അണിയില്‍ നിന്നു ഒറ്റപ്പെട്ടു നില്ക്കരുതെന്നാണ്‌ നിയമം. ഒരു അണി പൂര്‍ത്തിയായ ശേഷം ഒരാള്‍ നമസ്കരിക്കാനെത്തിയാല്‍ എന്തു ചെയ്യണമെന്നു പലര്‍ക്കുമറിയുകയില്ല. അതിനാല്‍ പൂര്‍ത്തിയായ അണിയുടെ പിന്നില്‍ ഒറ്റയ്ക്ക് നിന്നു നമസ്കരിക്കുകയാണ്‌ അവര്‍ ചെയ്യാറുള്ളത്. അറബികള്‍ക്കു കടുത്ത വെറുപ്പുള്ള കാര്യമാണിത്‌. ഇതിനു മതം നിശ്ചയിച്ച പരിഹാരമിതാണ്‌: പൂര്‍ത്തിയായ അണിയില്‍ നിന്ന് ഒരാള്‍ പിന്നോട്ട് നീങ്ങി ഒറ്റയാന്റെ കൂടെ അണിയായി നില്‍ക്കുക. അയാള്‍ പിന്നോട്ട് നീങ്ങിയത് മൂലമുണ്ടാകുന്ന  ശൂന്യത ഇല്ലാതാക്കാന്‍ വേണ്ടി ആ അണിയിലുള്ള മറ്റുള്ളവര്‍ നിറുത്തം അഡ്ജസ്റ്റ് ചെയ്യുക. 
  
ഇതൊന്നുമറിയാത്ത, ഗള്‍ഫില്‍ ജോലിക്കു പോയ ഒരു മലയാളി പൂര്‍ത്തിയായ അണിയ്ക്കു പിന്നില്‍ ഒറ്റയ്ക്കു നിന്നു നമസ്കാരം തുടങ്ങി.  അണിയിലുള്ള ഒരു അറബി ഇതു മനസ്സിലാക്കി. എന്നിട്ട് ഒറ്റയാന്റെ കൂടെ നില്‍ക്കാന്‍ വേണ്ടി പിന്നോട്ട് നീങ്ങി. ഇതു കണ്ട മലയാളി മുമ്പിലുണ്ടായ ഒഴിവിലേക്ക് തല്‍ക്ഷണം കയറി നിന്നു.