ഒരു മഹല്ലില്‍ കുറ്റം ചെയ്തവരെ ശിക്ഷിക്കാന്‍ ഒരു പ്രത്യേക സമ്പ്രദായമുണ്ടായിരുന്നു. വെള്ളിയാഴ്ച ഖുത്‌ബ നിര്‍വഹിക്കുമ്പോള്‍ ഖതീബ് കുത്തിപ്പിടിക്കുന്ന മരവാള്‍ കുത്തനെ നിറുത്തിയിട്ടു അതു മൂടാന്‍ മാത്രം നെല്ല് പിഴയടപ്പിക്കുക. അതായിരുന്നു ശിക്ഷ. ഒരിക്കല്‍ ഖാദിയുടെ മകനും അതേ തെറ്റ് ചെയ്യാനിടയായി. ഖാദിക്കു സഹിക്കുന്നില്ല. അദ്ദേഹം റൂമില്‍ പോയി കിതാബെടുത്തു ഒന്നു കൂടി മറിച്ചുനോക്കി. എന്നിട്ടു പറഞ്ഞു: വാള് മൂടണം എന്നേ പറഞ്ഞിട്ടുള്ളൂ. കിടത്തി മൂടിയാലും മതി.