നമസ്കാരം പതിവാക്കിയിട്ടില്ലാത്ത ഒരാള്‍ ഒരു നികാഹിനു പങ്കെടുക്കാന്‍ വേണ്ടി പള്ളിയിലെത്തി. മഗ്‌രിബിനു ശേഷമാണ് പരിപാടി. അയാള്‍ പള്ളിയിലെത്തിയപ്പോള്‍ ഇമാം രണ്ടാമത്തെ റക്‌അത്തില്‍ അത്തഹിയ്യാത്തിലാണ്. അയാള്‍ ഇമാമിനെ തുടര്‍ന്നു നമസ്കാരം തുടങ്ങി. ഇങ്ങനെ ജമാഅത്തില്‍ പങ്കെടുക്കുമ്പോള്‍ മഗ്‌രിബ് നമസ്കാരത്തില്‍ നാല് അത്തഹിയ്യാത്ത് ഓതേണ്ടിവരുമല്ലോ. നമസ്കാരം കഴിഞ്ഞപ്പോള്‍ അയാളുടെ പ്രതികരണം: ഗതികെട്ടവന്‍ എവിടെച്ചെന്നാലും ഗതികേടു തന്നെ.