Followers

Saturday, July 3, 2010

കണ്ടാല്‍ അറിഞ്ഞു കൂടേ?

ഒരിക്കല്‍ നാരായണ ഗുരു തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ അടുത്തിരിക്കാന്‍ വന്ന നമ്പൂതിരി ചോദിച്ചു:
എന്താ പേര്‌?
നാരായണന്‍
ജാതിയില്‍ ആരാ?
കണ്ടാല്‍ അറിഞ്ഞു കൂടേ?
അറിഞ്ഞുകൂടാ.
കണ്ടാല്‍ അറിഞ്ഞുകൂടെങ്കില്‍ പിന്നെ കേട്ടാലെങ്ങനെ അറിയും?