Followers

Friday, July 2, 2010

ഫിഫ്റ്റി ഫിഫ്റ്റി എന്നാല്‍...

രാജന്‍ ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലില്‍ ചെന്നു. കോഴിക്കറിക്ക് ഓഡര്‍ കൊടുത്തു. കഴിച്ചപ്പോള്‍ രുചി ഭേദം അനുഭവപ്പെട്ടതിനാല്‍ സപ്ലയറെ വിളിച്ചു അന്വേഷിച്ചു.
സപ്ലയര്‍: കോഴി കുറവായതിനാല്‍ അല്‍പ്പം കുതിര മാംസം കൂടി ചേര്‍ത്തു.
രാജന്‍: എത്ര ചേര്‍ത്തു?
സപ്ലയര്‍: ഫിഫ്റ്റി ഫിഫ്റ്റി.
രാജന്‍: ഫിഫ്റ്റി ഫിഫ്റ്റി എന്നാല്‍......?
സപ്ലയര്‍: ഒരു കോഴിക്ക് ഒരു കുതിര.