Followers

Friday, July 2, 2010

അലക്സാണ്‍ഡറല്ലാത്ത മറ്റാരെങ്കിലും

അലക്സാണ്‍ഡര്‍ ചക്രവര്‍ത്തി ഒരിക്കല്‍ ഗ്രീസിലെ തത്വ ചിന്തകനായ ഡയോജെനിസിനെ കണ്ടു. സന്തോഷത്തോടെ അലക്സാണ്‍ഡര്‍ പറഞ്ഞു: ഞാന്‍ അലക്സാണ്‍ഡര്‍ ആയിരുന്നില്ലെങ്കില്‍ ഡയോജെനിസ് ആകാന്‍ ആഗ്രഹിക്കുമായിരുന്നു.
ഡയോജനിസ്: ഞാന്‍ ഡയോജനിസ് ആയിരുന്നില്ലെങ്കിലും അലക്സാണ്‍ഡറാകാന്‍ കൊതിക്കുമായിരുന്നില്ല. എനിക്ക് അലക്സാണ്‍ഡറല്ലാത്ത മറ്റാരെങ്കിലും ആയാല്‍ മതി.