Followers

Monday, May 31, 2010

ഏറ്റവും നല്ല ഭര്‍ത്താവ്

കുറ്റാന്വേഷണ സാഹിത്യകാരിയായ അഗത ക്രിസ്റ്റിയോട് പത്രക്കാരന്‍: സാഹിത്യത്തില്‍ താല്‍പര്യമുള്ള ഒരാളെ കല്യാണം കഴിക്കാമായിരുന്നില്ലേ? എന്തിനാണ്‌ ഒരു പുരാവസ്തു ഗവേഷകനെ കെട്ടിയത്? അതും സഹിത്യത്തില്‍ ഒരു താല്‍പര്യവുമില്ലാത്ത ആള്‍!
അഗത: ഒരു സ്ത്രീയ്ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല ഭര്‍ത്താവിനെയാണ്‌ എനിക്ക് കിട്ടിയത്. എനിക്ക് പ്രായം കൂടുംതോറും എന്നോടുള്ള അദ്ദേഹത്തിന്‍റെ താല്‍പര്യം കൂടുകയേ ഉള്ളൂ. അത് പുരാവസ്തു ഗവേഷകന്‍റെ മാത്രം പ്രത്യേകതയാണ്‌.