റഷ്യന്‍ ഭരണാധികാരിയായുന്ന ക്രൂഷ്ചേവ് ഒരു പാര്‍ട്ടി പരിപാടിയില്‍ മുന്‍ഭരണാധികാരി സ്റ്റാലിനെ വിമര്‍ശിച്ചു കൊണ്ട് പറഞ്ഞു: സ്റ്റാലിന്‍ പ്ലപ്പോഴും ഏകാധിപതിയെപ്പോലെയാണ് പെരുമാറിയത്. നിരവധി നിരപരാധികളെ കൊന്നൊടുക്കിയ അദ്ദേഹം ഒരു സ്വേച്ഛാധിപതി കൂടി ആയിരുന്നു. ഞാന്‍ പലതിനും സാക്ഷിയാണ്.'
സദസ്സില്‍ നിന്ന് ഒരാള്‍ ചോദിച്ചു: 'താങ്കള്‍ എന്ത് കൊണ്ട് അന്ന് പ്രതികരിച്ചില്ല?'
ക്രൂഷ്ചേവ് തന്‍റെ അരയില്‍ നിന്ന് കൈത്തോക്കെടുത്ത് മേശപ്പുറത്ത് വച്ചു. എന്നിട്ട് ചോദിച്ചു: 'ആരാണ് എന്നെ ചോദ്യം ചെയ്തത്?'
ആരും ഒന്നും ഉരിയാടിയില്ല. ക്രൂഷ്ചേവ് പറഞ്ഞു: 'നിങ്ങളുടെ ഈ അവസ്ഥയിലാണ് അന്ന് ഞാന്‍ ഉണ്ടായിരുന്നത്.'