നാല് കൊച്ചു കുട്ടികളുടെ പിതാവായ ഗൃഹനാഥന്‍ രോഗിയാവുക എന്നത് വീട്ടമ്മയ്ക്ക് കടുത്ത പരീക്ഷണമാണല്ലോ. സരള ആ പരീക്ഷണം നേരിട്ടത് നീണ്ട ഒമ്പത് വര്‍ഷങ്ങളാണ്. അവസാനം അയാള്‍ കണ്ണടച്ചു. അപ്പോള്‍ താന്‍ വിധവയാതിലുള്ള ദുഃഖവും ഇനി താന്‍ മക്കളെ മാത്രം പോറ്റിയാല്‍ മതിയല്ലോ എന്ന ആശ്വാസവും ഒരുമിച്ചാണ് അവരനുഭവിച്ചത്.
ശവം മറമാടാനായി ആളുകള്‍ പുറത്തേക്കെടുക്കുകയാണ്. അപ്പോള്‍ ചെറിയ ഒരബദ്ധം പറ്റി. ബോഡിയുടെ തല ചുവരില്‍ ശക്തമായി ഇടിച്ചു. ഇത് കൂടിയിരുന്നവര്‍ക്ക് ദുഃഖത്തിനു മേല്‍ ദുഃഖമായി തോന്നി. എന്നാല്‍ അല്‍ഭുതകരമെന്നു പറയട്ടെ; നിമിഷങ്ങള്‍ക്കകം മരിച്ച ആള്‍ കണ്ണ് തുറന്നു.
സരളയുടെ കഷ്ടകാലം പിന്നെയും മാസങ്ങള്‍ നീണ്ടു എന്നത് അനന്തര ഫലം. അഥവാ മാസങ്ങള്‍ക്കകം അയാള്‍ വീണ്ടും മരിച്ചു. അന്ന് ശവം പുറത്തേക്കെടുക്കുന്നവരോടായി സരള പറഞ്ഞു: ഇതാ ശ്രദ്ധിക്കണേ, എവിടെയും തട്ടാതെയും മുട്ടതെയും വീഴാതെയും കൊണ്ട് പൊകണേ.