Followers

Wednesday, May 26, 2010

മീറ്റര്‍ മെയ്ഡ് ഇന്‍ ചൈന

ഒരു ചൈനീസ് ടൂറിസ്റ്റ് കോഴിക്കോട്ട് നിന്ന് ടാക്സി വിളിച്ചു. വേഗത കുറവാണെന്നായി അയാളുടെ പരാതി. അയാള്‍ ഡ്രൈവറെ ശകാരിച്ചു കൊണ്ടേയിരുന്നു. അയാള്‍ പറഞ്ഞു: ചൈനയിലെ കാറുകള്‍ക്കൊക്കെ എന്താ സ്പീഡ്? ഈ കാറിലും ഭേദം കാളവണ്ടിയായിരുന്നു.
അല്‍പ്പ സമയത്തിനകം യാത്ര അവസാനിച്ചു. പിന്നെ ചാര്‍ജിന്‍റെ കാര്യത്തില്‍ തര്‍ക്കം തുടങ്ങി: 'ഇത്രയും ദൂരത്തിനു മുന്നൂറു രൂപയോ? എന്തൊരു കൊള്ളയാണിത്?'
ഡ്രൈവര്‍: ഇത് കൊള്ളയും കൊലയുമൊന്നുമല്ല. ഈ കാറിന്‍റെ മീറ്റര്‍ മെയ്ഡ് ഇന്‍ ചൈനയാണ്‌; നല്ല സ്പീഡിലാണ്‌ ഓടുന്നത്.