Followers

Sunday, July 3, 2011

ബംബര്‍ ലോട്ടറി



25 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള ബംബര്‍ ലോട്ടറിയുടെ ഒരു ടിക്കറ്റ് ശങ്കരന്‍കുട്ടി എടുത്തത് തെല്ലും പ്രതീക്ഷയില്ലതെയാണ്. എന്നാല്‍ ലോട്ടറിയുടെ റിസള്‍ട്ട് വന്നപ്പോള്‍ ഒന്നാം സമ്മാനം ശങ്കരന്‍കുട്ടിക്കാണെന്ന് അവന്റെ ഭാര്യ മനസിലാക്കി. ഇതറിയുമ്പോള്‍ ശങ്കരന്‍കുട്ടിക്കു ഹൃദയസ്തംഭനം ഉണ്ടാകുമോ എന്ന് ഭയന്നു അവള്‍ അയല്‍പക്കത്തുള്ള ഡോക്ടറെ ചെന്ന് കണ്ടു കാര്യം പറഞ്ഞു. ഡോക്ടര്‍ സസന്തോഷം ആ ചുമതലയേറ്റു. ശങ്കരന്‍കുട്ടിയെ തന്റെ വീട്ടിലേക്കു വേറെ എന്തോ കാര്യത്തിനെന്ന പോലെ ഡോക്ടര്‍ വിളിച്ചു വരുത്തി. പലതും പറഞ്ഞ കൂട്ടത്തില്‍ വിഷയം ലോട്ടറിയിലേക്കുവന്നു.

ശങ്കരന്‍കുട്ടി: ബംബര്‍ ലോട്ടറിയുടെ ഒരു ടിക്കറ്റ് ഞാനെടുത്തിട്ടുണ്ട്.
ഡോക്ടര്‍: ആ ടിക്കെട്ടിനു ഒന്നാം സമ്മാനം കിട്ടിയാല്‍ ശങ്കരന്‍കുട്ടി എന്ത് ചെയ്യും ?
ശങ്കരന്‍കുട്ടി(ചിരിച്ച്): ഏയ് എനിക്കതിനുള്ള ഭാഗ്യം ഒന്നും ഇല്ല.
ഡോക്ടര്‍: ഇല്ലെങ്കില്‍ വേണ്ട. എന്നാലും ഞാന്‍ ചോദിക്കുകയാണ്. ഒന്നാം സമ്മാനം കിട്ടുകയാണെങ്കില്‍ എന്ത് ചെയ്യും?
ശങ്കരന്‍കുട്ടി: അങ്ങനെ കിട്ടുകയാണെങ്കില്‍ നേര്‍പകുതി ഡോക്ടര്‍ക്ക് തരും..
ഇത് കേട്ടമാത്രയില്‍ ഡോക്ടര്‍ തലകറങ്ങി വീണു...

By Sadique M Koya