Followers

Sunday, July 3, 2011

വൈദ്യുതി


വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കുവാനുള്ള കാര്യത്തെക്കുറിച്ച് ഗ്രാമവാസികള്‍ ചര്‍ച്ചചെയ്യുകയാണ് . സൈദലവി മാസ്റ്റരുടെ നേതൃത്തത്തില്‍ ആണ് ചര്‍ച്ച. ‍അദ്ദേഹം പറഞ്ഞു . നമുക്ക് ഒരു കുട്ടി ലോറി സംഘടിപ്പിക്കണം , നാളെ രാവിലെ ട്രാന്‍സ്ഫോര്‍മര്‍ ടൌണില്‍ നിന്നും ഇങ്ങോട്ട് എത്തിക്കണം . പിന്നെ ഓവര്‍സിയറെയും ഇങ്ങോട്ട് കൊണ്ട് വരണം . ഇതു കേട്ടു നിന്ന നാട്ടുകാരണവര്‍ പോക്കര്‍ ഹാജി പറഞ്ഞു . മക്കളേ ഈ രണ്ടു സാധനങ്ങളും ഒരു കുട്ടിലോറിയില്‍ ഒതുങ്ങുമോ? ഒരു വലിയലോറി തന്നെ വിളിച്ചു കൂടേ ?
By Abdul Nasar