Followers

Sunday, July 3, 2011

ഏറ്റെടുത്തു



ഹക്കീം നാട്ടില്‍ എത്തിയ ഉടനെ പോയത് ഭാര്യ വീട്ടിലേക്ക് ആയിരുന്നു . അവിടെ അവനെ ഒരു കൗതുകം കാത്തിരിപ്പുണ്ട്‌. മറ്റൊന്നുമല്ല, അവന്റെ ആദ്യത്തെ കണ്മണി.

ഭാര്യവീട്ടില്‍ എത്തിയ ഉടനെ ഹകീമിന്റെ അമ്മായിഅമ്മ കുട്ടിയേയും എടുത്തു അവന്റെ അടുത്ത് വന്നു .

അമ്മായിഅമ്മ കുട്ടിയെ വര്‍ണിക്കാന്‍ തുടങ്ങി :

" അന്റെ അതേ കണ്ണ് , അന്റെ അതേ മൂക്ക് , അന്റെ അതേ ചുണ്ട് , കാല്‍ ആണെങ്കില്‍ പറയണോ ? ഹകീമേ , നിന്നെ മുറിച്ചു വച്ചിരിക്കയാണ് .............................................."

മഹാ രസികനായ ഹകീം എല്ലാം മൂളി കേട്ട ശേഷം ഇങ്ങനെ മൊഴിഞ്ഞു :

" ഉമ്മ ഒന്ന് കൊണ്ടും പേടിക്കേണ്ട. ഇനി എന്ത് തന്നെയായാലും ഞാന്‍ ഏറ്റെടുത്തു"

അമ്മായിഅമ്മയുടെ ചിരി മാഞ്ഞു പോയത് പെട്ടെന്നായിരുന്നു.
By Ko Yamu