Followers

Sunday, April 24, 2011

മുല്ല വരെ


നാട്ടു മൂപ്പന്‍ ഒരു യാത്രയിലായിരുന്നു. ആ സമയത്താണ്‌ നബിദിനം ആഗതമായത്. തറവാട്ടില്‍ വലിയ നിലയില്‍ തന്നെ മൌലിദ് പാരായണവും സദ്യയും ഒരുക്കി.  പള്ളിയില് നിന്നെത്തിയ രണ്ട് മുസ്‌ലിയാന്മാരും രണ്ട് മുല്ലമാരുമാണ്‌ മൌലിദ് പാരായണം നടത്തിയത്. മുസ്‌ലിയാന്മാര്‍ കിതാബ് നോക്കി ഗദ്യഭാഗങ്ങള്‍ ഓതുകയും പദ്യം ചൊല്ലുകയും ചെയ്തു. മുല്ലമാര്‍ കിതാബില്‍ നോക്കി ഓതിയിരുന്നില്ല. കാണാതെ ചൊല്ലാവുന്ന ചില പദ്യങ്ങള്‍ മാത്രമാണ്‌ അവര്‍ ചൊല്ലിയിരുന്നത്. മൌലിദും സദ്യയും കഴിഞ്ഞ് മുസ്‌ലിയാന്മാരും മുല്ലമാരും പോകാനൊരുങ്ങി. അപ്പോള്‍ കാര്യസ്ഥന്‍ രാമന്‍ നായര്‍ കൈമടക്കുമായെത്തി. മുസ്‌ലിയാന്മാര്‍ക്ക് അഞ്ച് രൂപ,  മുല്ലമാര്‍ക്ക് 10 രൂപ വീതമാണ്‌ നല്‍കിയത്. നല്‍കുമ്പോള്‍ അയാള്‍ മുസ്‌ലിയാന്മാരോട് പറഞ്ഞുവത്രെ: അടുത്ത തവണ മൌലിദിന്ന് വരുമ്പോഴേക്ക് നിങ്ങളും മുല്ല വരെ പഠിച്ചിട്ട് വരണമെന്ന്.