പൊങ്ങച്ചക്കാരായ രണ്ട് പേര്‍! അവര്‍ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമാണ്. അവര്‍ ഇരുവരുടെയും ഓരോ എണ്ണച്ചായ ചിത്രം വരപ്പിച്ചു കടയില്‍ തൂക്കി. ഇതിന്‍റെ ഭംഗിയും മറ്റും എല്ലാവരെയും പറഞ്ഞു ബോധ്യപ്പെടുത്തുകയായി പിന്നത്തെ അവരുടെ മുഖ്യ കലാപരിപാടി. ഇത് കേള്‍ക്കാനിടയായ ഒരു രസികന്‍ ചിത്രങ്ങള്‍ രണ്ടും സൂക്ഷിച്ചു നോക്കിയ ശേഷം അവയ്ക്കിടയില്‍ ചുവരില്‍ എന്തോ തിരയുന്നതായി ഭാവിച്ചു.
ഇത് കണ്ടപ്പോള്‍ അവര്‍ ചോദിച്ചു: എന്താ തിരയുന്നത്?
അയാള്‍: അല്ല, കര്‍ത്താവിനെയെന്താ ഇവിടെ കാണാത്തതെന്ന് നോക്കുകയായിരുന്നു.