Followers

Tuesday, September 14, 2010

നിരീശ്വരവാദി പെണ്‍കുട്ടി

ജോസഫ് ഒരു നിരീശ്വരവാദി പെണ്‍കുട്ടിയെ സ്നേഹിക്കുകയും കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. മാതാപിതാക്കള്‍ അവളെ ഒഴിവാകാനും ഈശ്വര വിശ്വസമുള്ള ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കാനും അവനെ ഉപദേശിച്ചു. എന്നാല്‍ അവന്നത് സാധിക്കുമായിരുന്നില്ല.  അവസാനം അവന്‍റെ അമ്മ ഒരുപായം നിര്‍ദ്ദേശിച്ചു: നീ അവളെ ഉപദേശിക്കുക. വിശ്വാസിയാകാന്‍ പ്രേരിപ്പിക്കുക.
ജോസഫ് അതനുസരിച്ച് പ്രവര്‍ത്തിച്ചു.  ഒരു മാസം കഴിഞ്ഞപ്പോള്‍ അമ്മ ചോദിച്ചു: ഇപ്പോള്‍ എവിടെയെത്തി? ആലോചന തുടങ്ങാന്‍ സമയമായോ?
ജോസഫ്: ആലോചന തുടങ്ങാന്‍ സമയമായമ്മേ; ഇനി വേറെ ഒരാളെ ആലോചിക്കാം.
അമ്മ: എന്താ അവള്‍ വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ലേ?
ജോസഫ്: അവള്‍ വിശ്വസിച്ചു കഴിഞ്ഞു.
അമ്മ: പിന്നെന്താ നിനക്ക് തടസ്സം?
ജോസഫ്: വിശ്വാസം ഇത്തിരി കൂടിപ്പോയമ്മേ; അവള്‍ മഠത്തില്‍ ചേരാന്‍ തീരുമാനിച്ചു.