മുഹമ്മദ് നബി ഒരിക്കല്‍ അങ്ങാടിയിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ അവിടെ ചില ചരക്കുകല്‍ വിറ്റുകൊണ്ടിരുന്ന സാഹിറിനെ നബി ശ്രദ്ധിച്ചു. പിന്നിലൂടെ ചെന്ന് നബി സാഹിറിനെ കെട്ടിപ്പിടിച്ചു. എന്നിട്ട് വിളിച്ചു ചോദിച്ചു: ഈ അടിമയെ വാങ്ങാന്‍ ആരെങ്കിലും ഉണ്ടോ?
സാഹിര്‍ തിരിഞ്ഞു നോക്കി. നബിയെ കണ്ടതും അദ്ദേഹം നബിയുടെ കൈ ചുംബിച്ചു. എന്നിട്ട് ചോദിച്ചു: എന്നെ വില്‍ക്കാന്‍ കഴിയില്ലെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
നബി: ഇല്ല. അല്ലാഹുവിങ്കല്‍ നല്ല ലാഭം നേടുന്നവനാണ് താങ്കള്‍.