കുട്ടി വീട്ടിലിരുന്ന് തന്‍റെ പാഠം ചൊല്ലിപ്പഠിക്കുകയാണ്: മൈ ഹെഡ്, ടീച്ചറുടെ തല... മൈ ഹെഡ്, ടീച്ചറുടെ തല.
അടുക്കളയിലെ പണിത്തിരക്കിനടയില്‍ ഇത് കേട്ട അമ്മ വിളിച്ച് പറഞ്ഞു: മോനേ അത് ശരിയല്ല. മൈ ഹെഡ് എന്നാല്‍ എന്‍റെ തല എന്നാണ്.
കുട്ടി, തെറ്റ് തിരുത്തിക്കൊണ്ട് ഇങ്ങനെ ചൊല്ലി: മൈ ഹെഡ്, അമ്മയുടെ തല... മൈ ഹെഡ്, അമ്മയുടെ തല.
ഇത് കേട്ടുകൊണ്ടാണ് അച്ഛന്‍ കയറി വന്നത്. അച്ഛന്‍ പറഞ്ഞു: നീ ചൊല്ലുന്നത് ശരിയല്ലെടാ. മൈ ഹെഡ് എന്നാല്‍ എന്‍റെ തല എന്നാണ്.
കുട്ടി, തെറ്റ് തിരുത്തിക്കൊണ്ട് ഇങ്ങനെ ചൊല്ലി: മൈ ഹെഡ്, അച്ഛന്‍റെ തല... മൈ ഹെഡ്, അച്ഛന്‍റെ തല.
ഇത് കേട്ട ചേച്ചിയും തിരുത്തിക്കൊടുത്തു.
പിന്നെ ചേട്ടനും തിരുത്തിക്കൊടുത്തു.
അവസാനം കുട്ടി ഇങ്ങനെ ചൊല്ലി: മൈ ഹെഡ് ഞാനല്ലാത്ത എല്ലാവരുടേയും തല. മൈ ഹെഡ് ഞാനല്ലാത്ത എല്ലാവരുടേയും തല.