'വിദ്യാഭ്യാസം, ജോലി, വിവാഹം, സാമ്പത്തിക നേട്ടം, വ്യാപാര അഭിവൃദ്ധി, ശത്രു നാശം തുടങ്ങിയുള്ള ഏത് ആഗ്രഹം സഫലീകരിക്കുന്നതിന്നും ഈ ഏലസ്സ് ധരിക്കുക; ഫലം സുനിശ്ചിതം.'
ടേപ്പ് റീകോര്‍ഡറിന്‍റെ ശബ്ദം കേട്ടിടത്തേക്ക് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ നൈസാബ് തിരിഞ്ഞ് നോക്കി. റോഡിന്‍റെ ഓരത്ത് കീറിയ കുട കൊണ്ട് വെയില് മറക്കാന്‍ പാടുപെട്ട് വിയര്‍ത്തൊലിച്ച് കഴിയുന്ന ഒരു പാവം കച്ചവടക്കാരന്‍.
നൈസാബ് അയാളോട് ചോദിച്ചു: നിങ്ങള്‍ക്ക് ഒരു റൂം വാടകക്കെടുത്തുകൂടേ? അല്ലെകില്‍ ലോട്ടറിക്കാരെപ്പോലെ ഒരു കാര്‍ വാങ്ങിക്കൂടേ?
അയാള്‍: ആഗ്രഹമില്ലാഞ്ഞിട്ടല്ല കുഞ്ഞേ; അതിനൊക്കെ കയ്യില്‍ ഒരു പാട് കാഷ് വേണ്ടേ?
നൈസാബ്: അപ്പോള്‍ ഈ ടേപ്പ് റികോര്‍ഡ് പറയുന്നതൊന്നും ശരിയല്ലേ?
അയാള്‍: എന്ത്?
നൈസാബ്: അല്ല; ഒരു ഏലസ്സ് നിങ്ങള്‍ ധരിച്ചാല്‍ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകില്ലേ?