രാജാവ് ഒരു സദ്യയൊരുക്കി. പ്രധാനികളെ അതിലേക്ക് ക്ഷണിച്ചു. മുല്ല വിജ്ഞനും രസികനുമാണെന്ന് രാജാവിന്നറിയാം. അത്കൊണ്ട് മുല്ലയെയും ക്ഷണിച്ചുവെന്ന് മാത്രമല്ല; മുല്ലയെ ഒന്ന് കളിയാക്കാനുള്ള ഒരു സൂത്രമൊപ്പിക്കുകയും ചെയ്തു. മുല്ല എത്തുന്നതിന്ന് മുമ്പ് തന്നെ അതിഥികളില്‍ എല്ലാവര്‍ക്കും രാജാവ് ഓരോ കോഴിമുട്ട നല്‍കി. അവ ഇരിപ്പിടത്തില്‍ ഒളിച്ചുവെക്കാന്‍ പറഞ്ഞു. സദ്യയില്‍ എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ രാജാവ് പറഞ്ഞു: ഇനി എല്ലവരും ഓരോ മുട്ടയിടണം. ഇത് രാജ കല്‍പ്പനയാണ്.
മുല്ലയൊഴികെ എല്ലാവരും കല്‍പ്പന അനുസരിച്ചു.മുട്ട രാജാവിന്ന് നല്‍കി.
രാജാവ്: മുല്ലാ, താങ്കളെന്താ രാജകല്‍പ്പന ധിക്കരിക്കുന്നത്?
മുല്ല എഴുന്നേറ്റ് നിന്ന് രണ്ട് കൈ കൊണ്ട് തുടയില്‍ ഇരുവശത്തുമായി രണ്ട്മൂന്ന് തവണ അടിച്ചു. എന്നിട്ട് ചൊല്ലി: കൊ കൊ കോ കോ.
രാജാവ്: എന്താ പരിഹസിക്കുകയാണോ?
മുല്ല: മഹാരാജന്‍, അങ്ങ് ക്ഷമിക്കണം. താങ്കള്‍ ക്ഷണിച്ച ഈ അതിഥികളെല്ലാം പിടക്കോഴികളാണ്. അവരുടെ പൂവനാണ് ഞാന്‍. അത് തിരിച്ചറിയാതെയാണ് അങ്ങെന്നോട് മുട്ടയിടാന്‍ കല്‍പ്പിച്ചത്.