Followers

Saturday, July 3, 2010

പുതിയ വിധവ

റഷ്യയില്‍ സ്റ്റാലിന്‍റെ ഭരണകാലം. ലെനിന്‍റെ വിധവ സ്റ്റാലിന്‍ ഭരണത്തെ വിമര്‍ശിക്കാറുണ്ടായിരുന്നു. അവരോട് സ്റ്റാലിന്‍ സൌമ്യമായി പെരുമാറി. എന്നാല്‍ വിമര്‍ശനം  വര്‍ദ്ധിക്കുകയായിരുന്നു. അപ്പോള്‍ സ്റ്റാലിന്‍ അവരെ വിളിപ്പിച്ചു. എന്നിട്ട് താക്കീത് നല്‍കി: നിങ്ങള്‍ എന്നെ വിമര്‍ശിക്കുന്നത് നിറുത്തണം. ഇല്ലെങ്കില്‍ ലെനിന്‌ പുതിയ വിധവയെ നിശ്ചയിക്കുന്ന ചുമതല കൂടി ഞാന്‍ ഏല്‍ക്കേണ്ടി വരും.