Followers

Wednesday, July 28, 2010

എലിക്കെണി

മുല്ലാ നസ്‌റുദ്ദീന്‍ തന്‍റെയൊരു കൂട്ടുകാരനോട്: എന്‍റെ ഭാര്യ ഒരെലിക്കെണി പോലെയാണ്‌.
ഭാര്യ അത് കേട്ടു; എന്നിട്ട് പറഞ്ഞു: ഞാന്‍ എലിക്കെണി തന്നെയാണ്‌. അപ്പോള്‍ നിങ്ങളോ ഒരെലി. ഒരു കാര്യം കൂടി നിങ്ങള്‍ മനസ്സിലാക്കാണം. എലിക്കെണി എലിയെത്തേടി പിന്നാലെ ചെല്ലാറില്ല. കെണിയും തേടി എലി അങ്ങോട്ട് ചെല്ലുകയും കെണിയില്‍ പെടുകയുമാണ്‌ പതിവ്. എന്നിരിക്കെ ഇനി നിങ്ങളുടെ കൂട്ടുകാരനോട് നിങ്ങള്‍ക്കെന്താണ്‌ പറയാനുള്ളത്?