Followers

Monday, July 26, 2010

ഭാണ്ഡം  ഞാന്‍ വഹിച്ചോളാം

മുല്ലാ നസ്റുദ്ദീന്‍ ഒരിക്കല്‍ കഴുതപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. തന്‍റെ കൂടെ കഴുതപ്പുറത്ത് ഒരു ഭാണ്ഡവുമുണ്ട്. ആളുകള്‍ മുല്ലയെ കുറ്റപ്പെടുത്തി, ഒന്നുകില്‍ ഭാരം വഹിപ്പിക്കുക; അല്ലെങ്കില്‍ താങ്കള്‍ കയറുക; രണ്ടും കൂടി ചെയ്യുന്നത് ശരിയല്ല. മുല്ല ഉടനെ ആ കെട്ടെടുത്ത് തന്‍റെ തലയില്‍ വച്ചു. എന്നിട്ട് പറഞ്ഞു: ഭാണ്ഡം ഞാന്‍ വഹിച്ചോളാം; കഴുത എന്നെ മാത്രം വഹിച്ചാല്‍ മതി.