നാട്ടിന്‍ പുറത്തുകാരുടെ തമാശയുടെ ഭാഗമായി ഒരു പന്തയം നടക്കുകകയാണ്. കവലയിലെ ചായക്കടയാണ് വേദി. ഒരു പാത്രം വെള്ളം മുഴുവന്‍ കുടിച്ച് തീര്‍ക്കുക. ഇതാണ് പന്തയം. യുവാക്കള്‍ തമ്മിലുള്ള പന്തയത്തിന്ന് തുടക്കം കുറിക്കാനിരിക്കെ ഒരു നമ്പൂതിരി സ്ഥലത്തെത്തി. അപ്പോള്‍ ആരോ ഒരു കൌതുകത്തിന് അദ്ദേഹത്തോട് ചോദിച്ചു: തിരുമേനീ, ഈ ഒരു പാത്രം വെള്ളം കുടിച്ച് തീര്‍ക്കാമോ?
നമ്പൂതിരി: 'ഇപ്പോള്‍ പറയാം.'
ഇതും പറഞ്ഞ് അദ്ദേഹം കടയുടെ പിന്‍ ഭാഗത്തേക്കോടി.
എന്നിട്ട് ഒരു പാത്രം വെള്ളമെടുത്ത് കുടിച്ച് നോക്കി. ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും കുടിച്ച് തീര്‍ക്കന്‍ കഴിഞ്ഞു. ഒരു സാമ്രാജ്യം കീഴടക്കിയ സന്തോഷത്തോടെ കടയുടെ മുന്‍ ഭാഗത്ത് ചെന്ന് പന്തയം വച്ചു. എന്നിട്ട് രണ്ട് കവിള്‍ പോലും കുടിക്കാനാവാതെ ദയനീയമായി പരാജയപ്പെട്ടു.