വളരെക്കാലത്തെ ഇടവേളക്ക് ശേഷം ബന്ധു വീട്ടില്‍ വിരുന്ന് ചെന്നതാണ് കല്യാണി. ഇളയ കുഞ്ഞിനെ ഒക്കത്തെടുത്തും വലിയ കുഞ്ഞിനെ കൈ പിടിച്ച് നടത്തിച്ചുമാണ് അവള്‍ വന്നത്. അവരെ വീട്ടിലെ കാരണവര്‍ സന്തോഷത്തോടെ സ്വീകരിച്ചു; കുശലം ചോദിച്ചു. ഒക്കത്തിരിക്കുന്ന കുഞ്ഞിനെ ചൂണ്ടി കാരണവര്‍ ചോദിച്ചു: എന്താ മോന്‍റെ പേര്?
കല്യാണി: അശോകന്‍
വലിയ കുട്ടിയുടെ നേരെ തിരിഞ്ഞു അവനോട് ചോദിച്ചു: എന്താ മോന്‍റെ പേര്?
കുട്ടി പറഞ്ഞു: എനിക്ക് മോനില്ല.