Followers

Sunday, July 3, 2011

മാധ്യമം


സമസ്തയുടെ മദ്രസ അധ്യാപകരുടെ യോഗം മാസം തോറും നടത്തി വരാറുണ്ട് . ചില അവസരങ്ങളില്‍ മദ്രസ അധ്യാപകരുടെ സാഹിത്യ മത്സരങ്ങളും നടക്കും .

അങ്ങനെ ഒരു പരിപാടിയിലെ പ്രസംഗ മത്സരം ആണ് വിഷയം . ഓരോരുത്തര്കും ഉള്ള വിഷയം നറുക്ക് ഇട്ടു ആണ് തീരുമാനിക്കുക .
ഒരു മുസ്ലിയര്‍ക്ക് കിട്ടിയത് " അഹല് സുന്നത്ത് ജമാ- അതും മാധ്യമങ്ങളും" എന്ന വിഷയമായിരുന്നു.

പ്രാസംഗികന്‍ കത്തിക്കയറി:

" നിങ്ങള്‍ സുന്നത് ജാമാത്തിനെ ആക്രമിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി . സുന്നികള്‍ അടങ്ങി ഇരിക്കും എന്ന് വിചാരിക്കേണ്ട. ഒരു പത്രം ഉണ്ട് എന്ന് കരുതി മൌദൂടികള്‍ വല്ലാതെ ഞെളിയുകയോന്നും വേണ്ട . ഞങ്ങള്‍കും ഉണ്ട് 'ചന്ദ്രിക'യും 'സിറാ'ജും ഒക്കെ . നിങ്ങള്‍ എന്ത് 'മസ്അല' ഇറക്കിയാലും അതിനൊക്കെ ഞങ്ങള്‍ മുഖാമുഖതിലൂടെ മറുപടി തരും ......................"

**** മുസ്ലിയാര്‍ ധരിച്ചത് തനിക്ക് കിട്ടിയ വിഷയം ' അഹല് സുന്നത്തും മാധ്യമം ദിന പത്രവും' ആണ് എന്നാണ് .
By Ko Yamu