Followers

Saturday, June 4, 2011

ഡിമാന്റ്


ബാപ്പ: നമ്മുടെ മോള്‍ക്ക്  നല്ല ഒരാലോചന വന്നിട്ടുണ്ട്.
ഉമ്മ: അവരുടെ ഡിമാന്റെന്താ?
ബാപ്പ: പൊന്നും പണവുമൊന്നും അവര്‍ ചോദിക്കുന്നില്ല. അവര്‍ക്ക് കുട്ടി നന്നായാല്‍ മാത്രം മതി എന്നാ പറഞ്ഞത്.
ഉമ്മ: എന്നാല്‍ ആ ആലോചന നമ്മുടെ മോള്‍ക്ക് വേണ്ടാ
ബാപ്പാ: കദീസൂ, എന്താ നീയിപ്പറയുന്നത്?
ഉമ്മ: ഒരു ഡീമന്റും ഇല്ലാതെ കെട്ടാന്‍ വരുന്നോന്‌ എന്തെങ്കിലും കുഴപ്പമുണ്ടാകും.
ബാപ്പ: കുഴപ്പമുണ്ടോ എന്നൊക്കെ നോക്കാനും അന്വേഷിക്കാനും നേരമുണ്ടല്ലോ. അവന്‍ കുട്ടിയെ കാണട്ടെ. അവര്‍ക്കിഷ്ടമാകുമോ എന്നു നോക്കാം. ബാക്കി നമുക്ക് പിന്നീട് അന്വേഷിക്കാമല്ലോ. ഞാന്‍ കേട്ടിടത്തോളം നല്ല ഒന്നാം തരം ഒരു ചെറുപ്പക്കാരനാണവന്‍.
ഉമ്മ: അതിനൊന്നും കുഴപ്പമില്ല. എന്നാലും നമ്മുടെ മോളെ ഒരാള്‍ ധര്‍മ്മക്കല്യാണം കഴിച്ചു കൊണ്ടുപോയെന്നു നാലാളറിയുമ്പോള്‍ അതിന്റെ നാണക്കേട് ആര്‍ക്കാ?
ബാപ്പ: കഴിഞ്ഞ പ്രാവശ്യം വന്ന ആലോചന നിനക്കോര്‍മ്മയില്ലേ? നമ്മള്‍ക്ക് ആകെക്കൂടിയുള്ള 25 സെന്റും ഈ വീടും വിറ്റാലും മതിയാകാത്ത ഡീമാന്റായിരുന്നില്ലേ അവരുടേത്.
ഉമ്മ: എന്നാലെന്താ നല്ല അന്തസ്സുള്ള തറവാട്ടുകാരല്ലായിരുന്നോ?
ബാപ്പ: ഈ കൂര വിറ്റീട്ട് നാളെ പുറംപോക്കിലേക്കിറങ്ങുമ്പോള്‍ നമ്മുടെ അന്തസ്സ് എന്താകുമെന്നു നീ ആലോചിച്ചിട്ടുണ്ടോ?
ഉമ്മ: എന്തിനാ ഈ കൂര വില്ക്കുന്നത്? നാട്ടുകാര്‌ പിരിവെടുത്ത് നടത്തിത്തരുമല്ലോ.
ബാപ്പ: കദീസൂ, നീ ഒരു കഷണം കയറിങ്ങെടുക്ക്.
ഉമ്മ: എന്തിനാ? നിങ്ങള്‍ക്ക് തൂങ്ങിച്ചാവാനാ?
ബാപ്പ: അല്ല. നിന്നെ തൂക്കി കൊല്ലാനാ.

Jasmine Pulikkaad