Followers

Saturday, June 4, 2011

ഹംസയും കൊരമ്പയിലും


ടി.കെ. ഹംസയും കൊരമ്പയില്‍ അഹമ്മദ് ഹാജിയും നേരത്തെ കോണ്‍ഗ്രസിലായിരുന്നു. പിന്നീട് കൊരമ്പയില്‍ ലീഗിലും ഹംസ സി.പി.എമ്മിലുമെത്തി.
അതിനു ശേഷം ടി.കെ.ഹംസ പറഞ്ഞത്: 'ഞാനും കൊരമ്പയിലും കോണ്‍ഗ്രസില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു. അപ്പോള്‍ ലീഗിനെ എങ്ങനെ തകര്‍ക്കാമെന്നു ഞങ്ങള്‍ കൂടിയാലോചിച്ചു. കോണ്‍ഗ്രസിലിരുന്നുകൊണ്ട് അതു സാദ്ധ്യമല്ലെന്നു ഞങ്ങള്‍ക്കു മനസ്സിലായി. അവസാനം ഞങ്ങള്‍ ചില പദ്ധതികള്‍ ആവിഷ്കരിച്ചു. അതു നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ്‌ ഞാന്‍ സി.പി.എമ്മിലേക്കും കൊരമ്പയില്‍ ലീഗിലേക്കും  മാറിയത്.'